ഡൽഹിയിൽ കേരള ബിജെപിക്ക് പുതിയ കാര്യാലയം..!

കേരള ബിജെപിയുടെ പുതിയ കാര്യാലയം ഡൽഹിയിലെ സൗത്ത് അവന്യൂവിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര പദ്ധതികൾ അട്ടിമറികളില്ലാതെ കേരളത്തിലെ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനുള്ള ഒരു ലെയ്സൺ ഓഫീസായിട്ടായിരിക്കും ഇത് പ്രവർത്തിക്കുകയെന്ന് ഓഫീസിന്റെ ചുമതലയുള്ള ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ 15 ശതമാനം ജനങ്ങൾ ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ എൽഡിഎഫ് സർക്കാർ കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്താതിരിക്കാൻ ശ്രമിച്ചു. യുഡിഎഫും അത് പിന്തുടരുകയാണോ? പിഎം ശ്രീ പദ്ധതിയിലൂടെ മികച്ച വിദ്യാഭ്യാസം പാവപ്പെട്ടവർക്ക് ലഭിക്കാനുള്ള അവസരം സർക്കാർ നിഷേധിക്കുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *