ന്യൂയോര്‍ക്ക്: ഗൂഗിള്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. പ്ലാറ്റ്ഫോമുകള് സംയോജിപ്പിക്കുന്നിതിന്റെയും ചെലവ് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് ടെക് ഭീമന് ഗൂഗിള്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയര്‍, സ്മാര്‍ട്ട്ഫോണുകള്‍, പിക്സല്‍ ക്രോം ബ്രൗസര്‍ തുടങ്ങിയവ ഉൾപ്പെടെ പ്രധാന ഉല്‍പ്പന്നങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന പ്ലാറ്റ്ഫോംസ് ആന്‍ഡ് ഡിവൈസസ് യൂണിറ്റിലെ ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
അതെസമയം ജനുവരിയില്‍ വോളണ്ടറി എക്സിറ്റ് പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നതായി കമ്പനി വ്യക്തമാക്കി. ചില ജോലികള്‍ കുറയ്ക്കാനും തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവരേയും ഹൈബ്രിഡ് വര്‍ക്ക് വഴങ്ങാത്തവരെയുമാണ് എക്സിറ്റ് പ്രോഗ്രാം പ്രധാനമായും ലക്ഷ്യമിട്ടത്.