വിദേശത്തുള്ള പൗരന്മാർ ബഹ്റൈൻ മിഷനുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം

മനാമ: വിദേശത്തുള്ള പൗരന്മാർ അതതു രാജ്യങ്ങളിലെ ബഹ്റൈൻ മിഷനുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം. പൗരന്മാരുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് മന്ത്രാലയം നിർദേശം മുന്നോട്ടുവെച്ചത്. അതത് രാജ്യങ്ങളിൽ എന്തെങ്കിലും ആഭ്യന്തര പ്രശ്നങ്ങളോ, അസ്വസ്ഥതകളോ, പ്രകൃതി ദുരന്തങ്ങളോ ഉണ്ടായാൽ സംരക്ഷണത്തിനും സുരക്ഷിതമാക്കുന്നതിനും രജിസ്ട്രേഷൻ നിർണായകമാകുമെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്‌ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പറഞ്ഞു.

രാജ്യത്തിനുപുറത്തുള്ള പൗരന്മാരുടെ ക്ഷേമ വും സുരക്ഷയും ഉറപ്പാക്കുന്നതിന് മന്ത്രാല യത്തിന് ഉത്തരവാദിത്തമുണ്ട്, ലഭ്യമാകുന്ന സൗകര്യങ്ങളുപയോഗിച്ച് അത് നൽകാൻ ഞങ്ങൾ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.പി. ജലാൽ കാദം അൽ മ ഹ്ഫൂദിന്റെ കോൺസുലാർ സേവനങ്ങളെ ക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുക യായിരുന്നു വിദേശകാര്യ മന്ത്രി. മന്ത്രാലയ ത്തിന്റെ രേഖകളനുസരിച്ച് 4031 പൗരന്മാർ വിവിധ രാജ്യങ്ങളിലായിട്ടുണ്ട്. രാജ്യത്തിനക ത്തും പുറത്തുമുള്ള പൗരന്മാർക്കും താമസ ക്കാർക്കും മികച്ച സേവനങ്ങൾ നൽകാനു ള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയും ഡോ. അൽ സയാനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *