ഇവിടെ ഒരു ബീഡി പടക്കം പൊട്ടിച്ചാൽ അവിടെ നമ്മൾ ബോംബ് ഇടും. അതെ അത് സത്യമാവുകയാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു ഒന്നൊന്നര അടിയും പ്രതീക്ഷിച്ചു കൊണ്ട് പേടിച്ച് വിറച്ച് പതുങ്ങി ഇരിപ്പാണ് ഇന്ന് പാക്കികൾ.ചൈന തുർക്കി അടക്കം ഉള്ള രാഷ്ട്രങ്ങളുടെ ഒക്കെ പിന്തുണ ഉണ്ടെങ്കിൽ കൂടി സംഭവിക്കാൻ പോകുന്നത് ഒരു ദുരന്തം ആണെന്ന തിരിച്ചറിവ് അവർക്ക് നല്ല പോലെ ഉണ്ട്. തുടർന്ന് അവർ കാട്ടി കൂട്ടുന്ന പരാക്രമങ്ങളിൽ ആർത്ത് ചിരിക്കുക ആണ് ലോകം. സംഭവം വിശദീകരിക്കാം. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം ഉടന്‍ ഉണ്ടാകുമെന്ന് ഭയന്ന് പേടിച്ച് ഇരിക്കുക ആണ് പാക്കിസ്ഥാന്‍. പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ പാക് പ്രതിരോധ മന്ത്രി ക്വാജ മുഹമ്മദ് ആസിഫ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് ഇതുപറഞ്ഞത്.ഇന്ത്യയുടെ സൈനിക ആക്രമണം ആസന്നമാണ്. അതുകൊണ്ട് ഞങ്ങളുടെ സൈന്യത്തെ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍, ചില തന്ത്രപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. അതുകൊണ്ട് ആ തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞു’, പ്രതിരോധ മന്ത്രി പറഞ്ഞു.ഇന്ത്യന്‍ ആക്രമണ സാധ്യതയെ കുറിച്ച് പാക് സൈന്യം സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു. ആക്രമണം ആസന്നമാണെന്ന വിലയിരുത്തലിനെ കുറിച്ച് വിശദീകരിക്കാന്‍ ആസിഫ് തയ്യാറായില്ല. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ 26 പേരെയാണ് കൂട്ടക്കൊല ചെയ്തത്. ഭീകരര്‍ക്കായി വിപുലമായ രീതിയില്‍ തിരച്ചില്‍ തുടരുകയാണ്.സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതും, വാഗ അതിര്‍ത്തി അടച്ചതും, നയതന്ത്ര പ്രതിനിധികളെ പുറത്താക്കലും അടക്കം നിരവധി നയതന്ത്ര നടപടികളും ഇന്ത്യ സ്വീകരിച്ചു. പാക്കിസ്ഥാനും സമാനരീതിയില്‍ തിരിച്ചടിച്ചു.അതേസമയം, 16 പാക്കിസ്ഥാനി യൂട്യൂബ് ചാനലുകളും കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ബ്ലോക്ക് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. 16 ചാനലുകള്‍ക്കുമായി 63 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരാണ് ഉണ്ടായിരുന്നത്. ഡോണ്‍, സമ ടിവി, എആര്‍വൈ ന്യൂസ്, ബോള്‍ ന്യൂസ്, റാഫ്തര്‍, ജിയോ ന്യൂസ്, സുനോ ന്യൂസ് എന്നീ വാര്‍ത്താ ഏജന്‍സികളുടെ യുട്യൂബ് ചാനലുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. മാധ്യമപ്രവര്‍ത്തകരായ ഇര്‍ഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ യുട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്. ദി പാക്കിസ്ഥാന്‍ റഫറന്‍സ്, സമ സ്‌പോര്‍ട്‌സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് നിരോധിച്ച മറ്റ് അക്കൗണ്ടുകള്‍. ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ പ്രകോപനപരവും വര്‍ഗീയവുമായതുമായ ഉള്ളടക്കം ഈ ചാനലുകള്‍ നല്‍കിയെന്നാണു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ദേശീയ സുരക്ഷയും പൊതുക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഈ ഉള്ളടക്കം നിലവില്‍ ഈ രാജ്യത്ത് ലഭ്യമല്ല എന്ന സന്ദേശമാണ് ഈ യൂട്യൂബ് ചാനലുകളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ കാണുന്നത്. അതേസമയം, പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് നിലപാടിനെ പിന്തുണച്ച് വീണ്ടും ചൈന. നീതിയുക്തമായ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുന്‍ പ്രതികരിച്ചത്. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും കൂടിയാലോചനകളിലൂടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്. നിഷ്പക്ഷ അന്വേഷണം വേണമെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന്റെ നിലപാടിനുള്ള പിന്തുണയാണ് ചൈന അറിയിച്ചത്. എല്ലാ കാലാവസ്ഥയിലെയും സുഹൃത്ത് എന്നാണ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പാകിസ്ഥാനെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്എന്തായാലും നിലവിൽ, പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, പാകിസ്ഥാൻ ആസ്ഥാനമായുള്ള സംഘടനയുടെ പങ്ക് വ്യക്തമായതോടെ, കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. തെളിവുകൾ ശേഖരിക്കാനും ഭീകര ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ദൃക്‌സാക്ഷികളിൽ നിന്ന് മൊഴിയെടുത്തുവരികയാണ് എൻഐഎ. പഹൽഗാമിലെ ചോരക്കളത്തിൽ നിന്ന് തുടങ്ങി, നയതന്ത്ര തർക്കങ്ങളിലൂടെ, ആണവ ഭീഷണികളിലേക്ക് നീളുന്ന ഈ സാഹചര്യം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം എത്രത്തോളം അപകടകരമായ ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. ചെറിയൊരു പ്രകോപനം പോലും രണ്ട് ആണവശക്തികൾക്കിടയിൽ വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാം എന്ന ആശങ്കയോടെ ലോകം ഈ സ്ഥിതിഗതികളെ ഉറ്റുനോക്കുന്നു.
ജിഹാദികളെ തീർക്കും, ഇന്ത്യയുടെ ഞെട്ടിക്കുന്ന നീക്കങ്ങൾ
