ഇന്ത്യയെ തോൽപ്പിക്കാൻ ആയി കച്ച കെട്ടി ഇറങ്ങിയ പാകിസ്താന്റെ മണ്ണ് ഇന്ന് യുദ്ധ കളം ആണ്.. അത് കൊണ്ട് തന്നെ ഇനി ഒരു അടികൂടി വാങ്ങാൻ ശേഷി ഇല്ലാത്തത് കൊണ്ട് ലോകം നീളെ സഹായം ഇരന്നു നടക്കുക ആണവർ… അറബ് രാജ്യങ്ങളുടെ മുമ്പിൽ ചെന്ന് ഞങ്ങളെ ഒന്നും ചെയ്യാതിരിക്കാൻ ഇന്ത്യയോട് പറയണേ എന്നും പറഞ്ഞ് അലമുറ ഇട്ട് കരയുകയാണവർ.. ഇപ്പോഴിത അതിനിടയിൽ കൂടി ആഭ്യന്തര യുദ്ധവും..! അതെ തക്കസമയത്ത് ഇന്ത്യയെ ചൊറിഞ്ഞു പണി വാങ്ങുക കൂടി ചെയ്തതോടെ ഇരട്ട പ്രഹരമാണ്.. പാകിസ്ഥാന് കിട്ടി ഇരിക്കുന്നത്… ഒരു വഴിക്ക് ഇന്ത്യയുടെ വകയും മറ്റൊരു വഴിക്ക് സ്വന്തം ജനങ്ങളുടെ വകയും… സ്വന്തം രാജ്യം നോക്കാൻ അറിയാത്തവർ എങ്ങനെ ആണോ ആവോ ഇന്ത്യയെ യുദ്ധം ചെയ്ത് തോൽപ്പിക്കാൻ പോകുന്നത്..
അതായത് വലിച്ചു നീട്ടുന്നില്ല സംഭവത്തിലേക്ക് പോകാം..
പാകിസ്താനില്‍ ആഭ്യന്തര കലാപം ഉണ്ടായെന്നാണ് പുറത്തുവുന്ന വാര്‍ത്തകള്‍. കലാത് ജില്ലയിലെ മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. നൂറുകണക്കിന് ആയുധധാരികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും സൈനിക സ്ഥാപനങ്ങളും ഒക്കെ ഇതിനോടകം കൈയടക്കി കഴിഞ്ഞു.. പാകിസ്താന്‍ സൈന്യത്തിന്റെ പ്രധാന ക്യാമ്പിന് നേരെ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ആയുധമേന്തിയ ബലൂച് വിമതര്‍ കൂടുതല്‍ നഗരങ്ങളിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇന്ത്യന്‍ നീക്കങ്ങള്‍ മുന്നില്‍ കണ്ട് സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ പാക്കിസ്ഥാന്‍ അറബ് രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ സ്ഥാപനപതിമാരുമായി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനിലെ സൗദി സ്ഥാനപതി നവാസ് ബിന്‍ സയ്ദ് അല്‍ മാല്‍കി, യുഎഇ സ്ഥാനപതി ഹമാദ് ഒബൈദ് ഇബ്രാഹിം സലിം അല്‍ സാബി, കുവൈത്ത് സ്ഥാനപതി നാസ്സര്‍ അബ്ദുല്‍ റഹ്‌മാന്‍ ജാസ്സര്‍ എന്നിവരുമായി ഷരീഫ് ചര്‍ച്ച നടത്തിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ ഭാഗം ഷരീഫ് സ്ഥാനപതിമാരെ ധരിപ്പിച്ചതായാണ് വിവരം. സൗദി ഉള്‍പ്പെടെയുള്ള സുഹൃദ് രാജ്യങ്ങള്‍ ഇടപെട്ട് ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കണമെന്നും ദക്ഷിണേഷ്യയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും ഷരീഫ് പറഞ്ഞതായി അറബ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ആഴ്ച തന്നെ ബചൂച് ലിബറേഷന്‍ ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാക് സൈനികര്‍ സഞ്ചരിച്ച ഒരു ട്രെയിന്‍ റാഞ്ചലുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലാണ് വലിയ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ബലൂച് വിമതരുടെ ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്. ഉറി, അഖ്നൂര്‍, കുപ്വാര എന്നിവിടങ്ങളില്‍ നിയന്ത്രണ രേഖക്ക് സമീപം പാക് സൈന്യം വെടിവച്ചു. ഇതിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് ബന്ധം വഷളായതോടെ സര്‍ക്കാര്‍ പാക് രാഷ്ട്രീയ നേതാക്കളുടേയും കായിക താരങ്ങളുടേയും മറ്റും എക്സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചു വരികയാണ് ഇന്ത്യ. പാക്കിസ്ഥാനെ സാമ്പത്തികമായി ഞെരുക്കാന്‍ കഴിയുന്ന വഴിതേടുകയാണ് ഇന്ത്യ. പാകിസ്താനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും ഐഎംഎഫ് സാമ്പത്തികസഹായം നല്‍കുന്നത് തടയുന്നതിനുമുള്ള നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.
രണ്ട് നടപടികളാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുക. പാക്കിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റില്‍ തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കം. മറ്റൊന്ന് അന്താരാഷ്ട്രനാണ്യനിധിയുടെ സാമ്പത്തിക പാക്കേജ് മരവിപ്പിക്കുക എന്നതുമാണ്. ആഗോളതലത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഅഠഎ) ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാകിസ്താനിലേക്കുള്ള വിദേശനിക്ഷേപങ്ങളിലും അനധികൃതപണമൊഴുക്കിലും നിയന്ത്രണം ഉണ്ടാകും. പാക്കിസ്ഥാന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമാണെന്ന് ഇന്ത്യന്‍ വാദങ്ങള്‍ ലോകരാജ്യങ്ങള്‍ ഇതിനോടകം തന്നെ അംഗീകരിച്ചതാണ്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നീക്കങ്ങള്‍ അവര്‍ക്ക് തിരിച്ചടിയായി മാറുമെന്നത് ഉറപ്പാണ്. പാകിസ്താന്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്മമായ നിരീക്ഷണം ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. 2018 ജൂണ്‍ മുതല്‍ പാകിസ്താന്‍ ഗ്രേ ലിസ്റ്റില്‍ പെടുത്തിയിരുന്നു. 2022ല്‍ ഒക്ടോബറില്‍ ഗ്രേ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തത്. പാക്കിസ്ഥാനില്‍ നിന്ന് അനധികൃതമായ പണമൊഴുക്ക് തടയാന്‍ പ്രത്യേകിച്ച് ജമ്മു കശ്മീരിലേക്ക് അനധികൃതമായി പണമൊഴുകുന്നത് തടയാന്‍ നടപടി സഹായിച്ചിരുന്നു.അതേസമയം ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിലെ മറ്റ് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. വര്‍ഷത്തില്‍ മൂന്ന് തവണ ചേരുന്ന പ്ലീനറിയാണ് തീരുമാനമെടുക്കുക. ഫെബ്രുവരി ജൂണ്‍ ഒക്ടോബര്‍ മാസങ്ങളിലാണ് പ്ലീനറി ചേരുക. 38 രാജ്യങ്ങളും രണ്ട് സംഘടനകളും ഉള്‍പ്പെടെ 40അംഗങ്ങളുണ്ട്. ഇതില്‍ യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ, യൂറോപ്യന്‍ കമ്മീഷന്‍, ഗള്‍ഫ് സഹകരണ കൗണ്‍സിലെ പ്രമുഖരായ സൗദി അറേബ്യ, യുഎഇ തുടങ്ങിയ 23 ഓളം അംഗ രാജ്യങ്ങളില്‍ നിന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് അനുശോചന സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. അന്താരാഷ്ട്രനാണ്യനിധിയില്‍ നിന്ന് സാമ്പത്തികസഹായം നല്‍കുന്നതില്‍ ഇന്ത്യ എതിര്‍പ്പറിയിച്ചേക്കും. 2024 ജൂലൈയില്‍ തുടങ്ങിയ 7 ബില്യണ്‍ ഡോളര്‍ പാക്കേജ് തടയണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിക്കും. മൂന്ന് വര്‍ഷമാണ് സഹായ പാക്കേജിന്റെ കാലാവധി. ഈ ഫണ്ട് ഭീകരാക്രമണത്തിനും അക്രമങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട് എന്നാണ് ഇന്ത്യയുടെ ആരോപണം. നിലവിലെ സാമ്പത്തികസാഹചര്യങ്ങളില്‍ ഈ രണ്ടുനടപടികളും പാക്കിസ്ഥാന് തിരിച്ചടിയാകും.