ബംഗളുരു: പഹൽഗാം ഭീകരാക്രമണതിന് തിരിച്ചടിയായി പാകിസ്താനിൽ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ വിജയാഘോഷ ത്തിന്റെ ഭാഗമായി ബി.ജെ.പി സംഘടിപ്പിക്കുന്ന സംസ്ഥാനതല തിരംഗ യാത്ര ഇന്ന് ബംഗളുരുവിൽ നടക്കും.
ഷിരുദു പാർക്കിൽ നിന്ന് പ്രകടനം ആരംഭിച്ച് മല്ലേശ്വരം സംപിഗെ റോഡ് വരെ പതാക ജാഥ തുടരും.5000ത്തോളം പേർ പതാക ജാഥയിൽ പങ്കെ ടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ജെ.പി നേതാക്കൾ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ എല്ലാ ജില്ല കേന്ദ്രങ്ങളിലും മേയ് 18 മുതൽ 23 വരെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പതാക യാത്ര സംഘടിപ്പിക്കും.
