രാമായണത്തിലെ മണ്ഡോദരിയായി കാജല്‍ അഗര്‍വാള്‍

മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്തവര്‍ഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായി എത്തുന്ന ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തുന്നു. ഒപ്പം കെജിഎഫ് സ്റ്റാര്‍ യാഷാണ് ചിത്രത്തില്‍ രാവണന്‍റെ റോളില്‍ എത്തുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിലെ പുതിയ കാസ്റ്റിംഗ് വിവരം പുറത്ത് എത്തിയിരിക്കുകയാണ്.

നടി കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നാണ് വിവരം. മണ്ഡോദരിയുടെ വേഷത്തിലാണ് കാജല്‍ എത്തുന്നത്. രാമായണത്തില്‍ രാവണന്‍റെ ഭാര്യയാണ് മണ്ഡോദരി. ചിത്രത്തില്‍ കാജലിന്‍റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. “രാമായണത്തിലെ മണ്ഡോദരിയുടെ വേഷം നിർണായകമാണ്. അതിനാൽ, രാവണന്റെ ഭാര്യയുടെ സങ്കീർണ്ണതകളും പ്രാധാന്യവും പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മുൻനിര നടിയെ യാഷിനൊപ്പം അവതരിപ്പിക്കേണ്ടത് നിർമ്മാതാക്കൾക്ക് അനിവാര്യമായിരുന്നു” ഇങ്ങനെയാണ് കാജലില്‍ എത്തിയത് എന്നാണ് ചിത്രവുമായി അടുത്ത ഒരു വൃത്തം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *