തലച്ചോറിന്റെ ഉന്മേഷത്തിന് ഡയറ്റില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ശ്രദ്ധക്കുറവും മറവിയും കുട്ടികളെയടക്കം ബാധിക്കുന്ന ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. ബ്രെയിന്‍ ഫോഗും കാര്യങ്ങള്‍ക്കൊന്നും ഒരു വ്യക്തതയില്ലായ്മയും രോഗംപോലെ പടര്‍ന്നുതുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഭക്ഷണക്രമീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഓര്‍മശക്തിക്കും ഏകാഗ്രതയ്ക്കുമെല്ലാം ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധവേണം ഇതിനായി ശരിയായ ഡയറ്റ് ന്യൂട്രീഷ്യനിസ്റ്റിന്റെ നിര്‍ദേശപ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്.മത്തി, സാല്‍മണ്‍, അയല തുടങ്ങി ഒമേഗ-3 അടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇലക്കറികള്‍ കഴിക്കുന്നതുവഴി നാഡികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

വിറ്റാമിന് ഇ, മോണോസാച്ചുറേറ്റഡ് ഫാറ്റുകള്‍, സിങ്ക്, മഗ്നീഷ്യം എന്നിവയെല്ലാം നട്‌സുകളും വിത്തുകളുംവാള്‍നട്ട്, ബദാം, ചിയാ വിത്തുകള്‍, ഫ്‌ളാക്‌സ് വിത്ത്, മത്തന്‍വിത്തുകള്‍ എന്നിവ കഴിക്കുന്നതിലൂടെ ലഭിക്കുന്നു.ആന്റിഓക്‌സിഡന്റുകളടങ്ങിയ ബെറികളും അവൊക്കാഡോയും തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കും.

ഊര്‍ജം നല്‍കുന്ന ഭക്ഷണങ്ങളായ ഡാര്‍ക്ക് ചോക്ലേറ്റ്, തവിടുള്ള അരി, ഗോതമ്പ്, ഓട്‌സ്, എന്നിവയെല്ലാം കഴിക്കാം. തൈര്, ബട്ടര്‍മില്‍ക്ക് എന്നീ പ്രോബയോട്ടിക്കുകളായ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ജലാംശം കൂടുതലുള്ള പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *