കാസർകോട്: വ്യാജ മയക്കുമരുന്ന് കേസിൽ യുവാക്കളെ അറസ്റ്റ് ചെയ്തതായി വിവരം. പിടിച്ചെടുത്തത് എംഡിഎംഎ എന്ന് ആരോപിച്ചാണ് യുവാക്കളെ പൊലീസ് ജയിലിൽ അടച്ചത്. മാസങ്ങൾക്കിപ്പുറം ലാബ് പരിശോധനാ ഫലം എത്തിയപ്പോളാണ് പിടികൂടിയത് മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതും യുവാക്കൾക്ക് മോചനം സാധ്യമായതും.151 ദിവസമാണ് കാസർകോട് കോളിച്ചാൽ സ്വദേശി ബിജു മാത്യു, കണ്ണൂർ വാരം സ്വദേശി മണികണ്ഠൻ എന്നിവർക്ക് ജയിലിൽ കിടക്കേണ്ടി വന്നത് . ലാബ് പരിശോധനാ ഫലത്തിൽ പിടിച്ചത് മയക്കുമരുന്നല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവാക്കൾ ജയിൽ മോചിതരായത്.
വ്യാജമയക്കുമരുന്ന് കേസിൽ അറസ്റ്റ്; പിടിച്ചത് കൽക്കണ്ടമെന്ന് തെളിഞ്ഞു; 151 ദിവസങ്ങൾക്ക് ശേഷം യുവാക്കൾക്ക് മോചനം
