മഴവെള്ളപ്പാച്ചിൽ; ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ

വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ. പുന്നപ്പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചു. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴ നവീകരണത്തിൻ്റെ ഭാഗമായി ഇരുകരകളിലും ഇട്ട മണ്ണ് ഒലിച്ചു പോയതോടെ അട്ടമല റോഡിൽ വെള്ളം കയറിയിട്ടുണ്ട്. അതേസമയം മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോഗസ്ഥരേയും നാട്ടുകാർ തടഞ്ഞു. ചൂരൽമല ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ചൂരൽമല ബെയ്ലി പാല പരിസരത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നത്.

അതേസമയം വ​യ​നാ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍.​മേ​ഘ​ശ്രീ പറഞ്ഞു . പു​ഞ്ചി​രിമ​ട്ടം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *