നിയമ വിദ്യാർത്ഥി കൂട്ടബലാത്സംഗത്തിനിരയായി.കൊല്‍ക്കത്തയില്‍ കോളേജ് ക്യാംപസില്‍ വെച്ച് ഇന്നലെ രാത്രിയിലാണ് സംഭവം. നിയമ വിദ്യാർത്ഥിനിയെ മൂന്ന് പേർ കൂട്ടബലാത്സംഗം ചെയ്തെന്നു ദേശീയ മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്. ആരോപണവിധേയരായ മൂന്നു പേരില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് റിപ്പോർട്ട് അനുസരിച്ച് പ്രതികളിൽ രണ്ടുപേർ ലോ കോളേജിലെ നിലവിലെ വിദ്യാർത്ഥികളാണ്, മറ്റൊരാൾ പൂർവ്വ വിദ്യാർത്ഥിയാണ്.
മോണോജിത് മിശ്ര (31), സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. വിദ്യാർത്ഥിനിയുടെ പ്രാഥമിക വൈദ്യപരിശോധനകൾ നടത്തിയിട്ടുണ്ടെന്നും സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
റിപ്പോർട്ട് പ്രകാരം പരീക്ഷയുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് 12 മണിയോടെ യുവതി കോളേജിൽ എത്തിയിരുന്നു. വിദ്യാർത്ഥിനി ആദ്യം കോളേജ് യൂണിയൻ മുറിയിൽ കാത്തിരിക്കുകയായിരുന്നു.
പിന്നീട് പ്രതികളിലൊരാൾ കോളേജ് ഗേറ്റ് പൂട്ടാൻ നിർദേശിക്കുകയും തുടർന്ന് ക്യാംപസിലെ സുരക്ഷാ ജീവനക്കാരന്റെ മുറിക്കുള്ളിൽ വെച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്. വിദ്യാർത്ഥിനിയുടെ പരാതിയെത്തുടർന്ന് കസ്ബ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.