സൗത്ത് കൽക്കട്ട ലോ കോളേജ് ക്യാമ്പസിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസിൽ എഫ്‌ഐആറിൽ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്.അതിക്രമത്തിന് തൊട്ടുമുമ്പ് പെൺകുട്ടിക്ക് പാനിക് അറ്റാക്ക് അനുഭവപ്പെട്ടു. പെൺകുട്ടി ശ്വാസമെടുക്കാൻ വിഷമിച്ച് കിതയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെ വിഷമം മനസ്സിലാക്കിയ പ്രധാന പ്രതി മനോജിത് മിശ്ര, കൂട്ടുപ്രതികളിലൊരാളോട് ഇൻഹേലർ എടുത്തു കൊണ്ടുവരാൻ ആവശ്യപ്പെട്ടു ..
എന്നാൽ ഇൻഹേലർ നൽകി ശ്വാസമെടുക്കുന്നത് സാധാരണ നിലയിലായപ്പോൾ പ്രതികൾ പെൺകുട്ടിയെ കാമ്പസിലെ സുരക്ഷാ ഗാർഡിന്റെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. തുടർന്നാണ് അതിക്രമം ആരംഭിച്ചത്. അതിജീവിതയുടെ മൊഴി പ്രകാരം, മിശ്രയുടെ ലൈംഗിക താൽപ്പര്യങ്ങൾ നിരസിച്ചതിന് ശേഷമാണ് ക്രൂരത കൂടിയത്. മിശ്ര അവരോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും വിവാഹം കഴിക്കാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അത് നിരസിച്ചപ്പോൾ, മിശ്ര ബലമായി കീഴ്‌പ്പെടുത്തി എന്നും മൊഴിയിൽ ഉണ്ട്.