കേരളത്തിൽ വിവിധ ജില്ലകളിൽ നിപ ജാഗ്രത തുടരുകയാണ്.കഴിഞ്ഞ ദിവസം പാലക്കാട് നിപ ബാധയെത്തുടർന്ന് മരിച്ചയാൾ കൂടുതലും സഞ്ചരിച്ചത് കെ എസ് ആർ ടി സി ബസിൽ എന്ന് റിപ്പോർട്ട്.പാലക്കാട് മണ്ണാർക്കാട് കുമരംപോത്തൂർ സ്വദേശിയാണ് മരിച്ചത്. 58 കാരനായിരുന്നു .ശനിയാഴ്ച വൈകുന്നേരമായിരുന്നു മരിച്ചത്. ഇതുവരെ 48 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.
മരിച്ച വ്യക്തിയുടെ പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചിട്ടുണ്ട്.കൂടാതെ ഇയാൾ മൂന്നു ആശുപത്രികളിലായിരുന്നു ചികിത്സ തേടിയത്. ഈ ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.സമ്പർക്ക പട്ടിക വിപുലമായതിനാൽ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.
കൂടാതെ 6 ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേഹം നൽകിയിട്ടുണ്ട്.
പാലക്കാട് ,മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് , തൃശൂർ എന്നീ ജില്ലകളിലെ ആശുപത്രികൾക്കാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.