കൂട്ടത്തോടെ നാടുകടത്തുന്നു; അഫ്ഗാൻ കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി ഇറാൻ

അഫ്ഗാൻ കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി ഇറാൻ.കൂട്ടത്തോടെ നാടുകടത്താന്‍ ആണ് ഇറാന്റെ തീരുമാനം.ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് സഹായം നൽകിയെന്ന ആരോപണത്തെത്തുടർന്നാണ് ഇറാന്റെ നടപടി. ജൂണ്‍ ഒന്ന് മുതല്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.ഇതില്‍ 627,000 പേര്‍ നിര്‍ബന്ധിതമായി നാടുകടത്തപ്പെട്ടവരാണെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ചാരവൃത്തി ആരോപിച്ച് നിരവധി അഫ്ഗാനികളെ അറസ്റ്റ് ചെയ്തതായും അവരുടെ പക്കല്‍ നിന്ന് ബോംബ്, ഡ്രോണ്‍ എന്നിവ നിര്‍മിക്കാനുള്ള മാന്വലുകള്‍ കണ്ടെടുത്തതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *