ആരോപണങ്ങൾ തിരിച്ചടിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരായ അന്വേഷണം അവസാനിപ്പിച്ച് തലയൂരാൻ ആരോഗ്യവകുപ്പ്.ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണമുണ്ടാകില്ല. നടപടിയുണ്ടാകില്ലെന്ന് കെജിഎംസിറ്റിഎയ്ക്ക് ആരോഗ്യമന്ത്രി ഉറപ്പ് നൽകി. അസ്വാഭാവികമായ പെട്ടി കണ്ടതിലും സിസിടിവി ദൃശ്യത്തിലും പോലീസ് അന്വേഷണത്തിന് പോകില്ല.ആർക്കെതിരെയും നടപടി ശുപാർശയില്ലാതെ ഡിഎംഇ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഡോക്ടർ ഹാരിസിനെതിരെ നടപടിയുണ്ടാകില്ല എന്ന് കെജിഎംസിറ്റിഎക്ക് ആരോഗ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചു. ആരോഗ്യമന്ത്രിയുമായി കെജിഎംസിറ്റിഎ ചർച്ച നടത്തും.
മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുടെ സൗകര്യങ്ങളിൽ പഠനം വേണമെന്ന് കെജിഎംസിറ്റിഎ ആവശ്യപ്പെടും.അതേസമയം ഒരാഴ്ചത്തെ അനവധിക്ക് ശേഷം ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. ഡിഎംഇ നല്‍കിയ വിശദീകരണ നോട്ടീസിന് ഇന്ന് ഹാരിസ് മറുപടി നല്‍കും. അതേസമയം കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാറും നടത്തിയ വാര്‍ത്താസമ്മേളത്തിലും ദുരൂഹതയുണ്ട്. ആശുപത്രി സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും വാര്‍ത്താ സമ്മേളനത്തിന് വിളിച്ചതാരാണെന്ന ചോദ്യം ഉയരുന്നുണ്ട്.