ജപ്പാനിൽ ഷിൻമോഡേക്ക് അഗ്നിപർവതം പൊട്ടിത്തെറി‍ച്ചു

തത്സുകിയുടെ പ്രവചനം മറന്നോ? എന്നാൽ മറക്കാൻ വരട്ടെ.ജപ്പാനിൽ ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ചിരിക്കുകയാണ്. ചെറിയരീതിയിൽ അടുത്തിടെയായി പൊട്ടിത്തെറി‍ച്ചുകൊണ്ടിരുന്ന ജപ്പാനിലെ ഷിൻമോഡേക്ക് അഗ്നിപർവതം ആണ് ഇപ്പോൾ വലിയരീതിയിൽ ഇന്ന് പൊട്ടിത്തെറിച്ചത്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ 5.23നാണ് സംഭവം. പൊട്ടിത്തെറിച്ച ഈ അഗ്നിപർവതത്തിൽനിന്ന് കറുത്ത പുകയും ചാരവും 3000 മീറ്റർ ഉയരത്തിൽവരെ എത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഷിൻമോഡേക്ക് സ്ഥിതി ചെയ്യുന്നത് ജപ്പാനിലെ ക്യൂഷു ദ്വീപിലെ കിരിഷിമ പർവതനിരകളിലാണ്. കഗോഷിമ, മിയാസാക്കി എന്നീ നഗരങ്ങളുടെ അതിർത്തിയിലാണിത്. ജൂൺ 27 മുതൽ ഇടയ്ക്കിടയ്ക്ക് ചെറിയ പൊട്ടിത്തെറികൾ ഉണ്ടായിരുന്നെങ്കിലും ഇന്നു പുലർച്ചെ ഉണ്ടായത് വലിയതോതിലാണെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.അതേസമയം അഗ്നിപർവതത്തിന് 14 കി.മീ. ചുറ്റളവിൽ ചെറിയ പാറക്കഷണങ്ങൾ വീണേക്കാമെന്ന് ജപ്പാൻ മിറ്റീരിയോളജിക്കൽ ഏജൻസി (ജെഎംഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *