സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

വോട്ടു വിവാദങ്ങൾക്ക് പിന്നാലെ തൃശ്ശൂരിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.ബിജെപി പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി.മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ‘ഇത്രയൊക്കെ സഹായിച്ചതിന് നന്ദി’ എന്ന് മന്ത്രി പരിഹസിച്ചു. അതേസമയം വ്യാജ വോട്ട്, ഇരട്ട വോട്ട് ആരോപണത്തെക്കുറിച്ച് കേന്ദ്ര മന്ത്രി മൗനം തുടര്‍ന്നു.

അതേസമയം ഛത്തീസ്ഗണ്ഡിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി സുരേഷ് ഗോപി.കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് സുരേഷ് ഗോപി പ്രതികരണം നടത്താതിരുന്നത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപി സിസ്റ്റർ പ്രീതിയുടെ വീട്ടിലെത്തിയത്.

പ്രീതി മേരിയുടെ മാതാപിതാക്കളുമായി സുരേഷ് ഗോപി സംസാരിച്ചു. വ്യാജ വോട്ടുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കിടെയാണ് സുരേഷ് ഗോപി ഇന്ന് തൃശ്ശൂർ സന്ദർശിച്ചത്. ഇവിടെനിന്നായിരുന്നു അദ്ദേഹം കോതമംഗലത്തെ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തിയത്.എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ ആണ് സുരേഷ് ഗോപി അവിടെ നിന്നും മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *