ഇന്ത്യ ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പാണ് ബീഹാർ തെരെഞ്ഞെടുപ്പ്.അതേസമയം അഞ്ചാം തവണയും അധികാരം നിലനിർത്തുമെന്ന് പ്രഖ്യാപനമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയത്. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 160 സീറ്റുകളും എൻഡിഎ വിജയിക്കും, മൂന്നിൽ രണ്ട് ഭൂരിഭക്ഷത്തോടെ എൻഡിഎ സർക്കാർ രൂപികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിടിവിയുടെ ബിഹാർ പവർ പ്ലേ കോണ്‍ക്ലേവിൽ പങ്കെടുക്കവേ യാണ് അമിത്ഷാ പറഞ്ഞത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ബിഹാർ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരാകും മുഖ്യമന്ത്രി എന്നതിൽ തീരുമാനം പാർട്ടിയുടെ ഭരണഘടനാപരമായ പ്രക്രിയകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും അതുണ്ടാകുക എന്നും അദ്ദേഹം വ്യക്തമാക്കി.
