നിയമസഭ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ പ്രവചിച്ച സീറ്റുകളെ പോലും മറികടന്ന് എൻഡിഎയുടെ തേരോട്ടം….ബിജെപിയും ജെഡിയുവും മിന്നും പ്രകടനം തുടരുമ്പോൾ എൻഡിഎ സഖ്യം 194 സീറ്റിലാണ് മുന്നിലുള്ളത്. …പ്രതിപക്ഷ ഇന്ത്യാ സഖ്യം വെറും 44 സീറ്റിൽ മാത്രമാണ് മുന്നിൽ….
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും പ്രകടനത്തിൽ പാടെ പിന്നിലായി.വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെങ്ങും എൻഡിഎ വിജയാഹ്ലാദത്തിനുള്ള ഒരുക്കം പ്രവർത്തകർ തുടങ്ങി. …എൻഡിഎയിൽ 86 സീറ്റുകളിൽ ബിജെപിയും 78 സീറ്റുകളിൽ ജെഡിയുവുമാണ് മുന്നിലുള്ളത്. പ്രതിപക്ഷത്താവട്ടെ, ആർജെഡി31 സീറ്റിലും കോൺഗ്രസ് വെറും 5 സീറ്റിലും എൻഡിഎക്കൊപ്പമുള്ള ചിരാഗ് പാസ്വാന്റെ എൽജെപി 21 സീറ്റിൽ മുന്നിട്ടുനിന്ന് മികച്ച പ്രകടനം നടത്തുകയാണ്..സിപിഎമ്മിനും സിപിഐക്കും ഓരോ സീറ്റ് വീതമാണുള്ളത്. ജൻ സുരാജ് പാർട്ടി മത്സരിച്ച ഇടങ്ങളിലെല്ലാം പിന്നിലായി.243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ചയാണ് എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചത്.
ബിഹാറില്‍ എന്‍ഡിഎയുടെ തേരോട്ടം; നിതീഷ് വീണ്ടും അധികാരത്തിലേക്ക്
