റഷ്യൻ എണ്ണ ഇറക്കുമതിയിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ; മൂന്നാമത് തുർക്കി

റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഒക്ടോബറിലും രണ്ടാംസ്ഥാനം നിലനിർത്തി ഇന്ത്യ. കഴിഞ്ഞമാസം…2.5 ബില്യൻ ഡോളർ (ഏകദേശം 22,100 കോടി രൂപ) മതിക്കുന്ന റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങിയതെന്ന് ഹെൽ‌സിങ്കി.ആസ്ഥാനമായ റിസർച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ (സിആർഇഎ) കണക്കുകൾ വ്യക്തമാക്കി….യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞമാസം രണ്ട് വമ്പൻ റഷ്യൻ എണ്ണ കയറ്റുമതിക്കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു….ഉപരോധം പ്രാബല്യത്തിൽ വരുംമുൻപേയുള്ള കരാർ പ്രകാരമുള്ള ഇറക്കുമതിയാണ് കഴിഞ്ഞമാസം ഇന്ത്യ നടത്തിയത്….നവംബറിലും ഇപ്രകാരമുള്ള റഷ്യൻ എണ്ണ ഇന്ത്യയിലെത്തും. ഉപരോധത്തെ തുടർന്ന്, റഷ്യൻ കമ്പനികളുമായി പുതിയ കരാറുകളിൽ എത്തുന്നതിൽനിന്ന് ഒട്ടുമിക്ക ഇന്ത്യൻ കമ്പനികളും വിട്ടുനിൽക്കുകയാണ്….അതുകൊണ്ട്, ഉപരോധത്തിന്റെ പ്രതിഫലനം ഡിസംബർ മുതലുള്ള ഇറക്കുമതിയിലാകും പ്രകടമായേക്കുക…

Leave a Reply

Your email address will not be published. Required fields are marked *