രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ അപമാനിച്ചുവെന്ന പരാതിയിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചാണ് സൈബർ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ തിരുവനന്തപുരത്തെ എ.ആർ. ക്യാമ്പിലേക്ക് മാറ്റി. സൈബർ എ.സി.പി. ഉടൻ എ.ആർ. ക്യാമ്പിലെത്തി രാഹുലിനെ ചോദ്യം ചെയ്യും.
സ്വന്തം വാഹനത്തിൽ ഭാര്യയോടൊപ്പമാണ് രാഹുൽ ഈശ്വർ ചോദ്യം ചെയ്യലിനായി പോലീസിനൊപ്പം എ.ആർ. ക്യാമ്പിലേക്ക് പോയത്. കേസിൻ്റെ ഭാഗമായി രാഹുലിൻ്റെ ലാപ്ടോപ്പും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
