വിശാൽ വധക്കേസിലെ വിധി: കേരളത്തിൽ സമാധാനവും ശാന്തിയും നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും നിരാശ: സന്ദീപ് വാചസ്പതി

വിശാൽ വധക്കേസിലെ വിധി കേരളത്തിൽ സമാധാനവും ശാന്തിയും നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും നിരാശ ഉണ്ടാക്കുന്നതെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്പതി പ്രസ്താവിച്ചു. ചെങ്ങന്നൂർ വിശാൽ വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയോട് പ്രതികരിച്ചു കൊണ്ട് നടത്തിയ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.വിശാൽ വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധി ഞെട്ടിക്കുന്നതാണ്. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ഭീകരന്മാർ ശിക്ഷിക്കപ്പെടരുത് എന്ന തരത്തിലായിരുന്നോ കോടതിയുടെ നിലപാട് എന്ന് സംശയിച്ചവരുടെ ആശങ്ക അസ്ഥാനത്തല്ല എന്ന് തെളിയിച്ച വിധിയാണ് ഉണ്ടായത്. കോടതിയിൽ ഹാജരായ എസ്എഫ്ഐ, കെഎസ്‌യു നേതാക്കളും ഭീകരന്മാർക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ മുഴുവൻ സാക്ഷികളും പ്രതികളെയും ആയുധവും തിരിച്ചറിഞ്ഞിട്ടും പ്രതികളെ വെറുതെ വിടുകയാണ് ഉണ്ടായത്. വിശാലിനൊപ്പം പരുക്കേറ്റ വിദ്യാർത്ഥി ഉൾപ്പടെ 55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങൾ ഇത്രയും ഹാജരാക്കിയിട്ടും അതൊന്നും പരിഗണിക്കാത്ത കോടതിയുടെ ഉദ്യേശ ശുദ്ധിയിൽ സംശയം തോന്നുക സ്വാഭാവികമാണ്. വിലപിടിച്ച തെളിവുകൾ മുൻവിധിയോടെയാണോ കോടതി വിശകലനം ചെയ്തതെന്ന സംശയവും ഉയരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *