തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജ് (29) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം അച്ഛൻ വിജയൻ ഫോറസ്റ്റ് ക്വാട്ടേഴ്സിൽ കീഴടങ്ങി.
കറിക്കത്തി കൊണ്ടാണ് കൊല നടത്തിയത്. കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം.വിജയനെ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു.
മനോജിനെ നാട്ടുകാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.