മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ പുലി കൊലപ്പെടുത്തി

മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ പുലി കൊലപ്പെടുത്തി. കല്ലാമൂല സ്വദേശി ഗഫൂറിന്റെ മൃതദേഹം കണ്ടെത്തി. റബർ തോട്ടത്തിൽ ഒപ്പമുണ്ടായിരുന്ന തൊഴിലാളി രക്ഷപെട്ടു. വനംവകുപ്പ് ഉദ്യോഗസ്‌ഥർ പുലിക്കായി തിരച്ചിൽ നടത്തുന്നു. അതേസമയം, മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ് നാട്ടുകാർ പ്രതിഷേധത്തിലാണ്.

സമദ് എന്നയാളാണ് ഗഫൂറിനൊപ്പം തോട്ടത്തിലുണ്ടായിരുന്നത്. രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നതെന്നും പുലി ഗഫൂറിന് നേര്‍ക്ക് ചാടി, വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നും സമദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *