പരസ്യരഹിതമായി ആസ്വദിക്കുന്ന പ്രൈം വിഡിയോ കണ്ടന്റുകളിൽ ഇനി മുതൽ പരസ്യങ്ങൾ കാണിച്ചുതുടങ്ങും. 2025 ജൂൺ 17 മുതലായിരിക്കും ഇന്ത്യയിൽ പ്രൈം വിഡിയോയിൽ സിനിമകൾക്കും ടിവി ഷോകൾക്കുമിടയിൽ ‘പരിമിതമായ’ പരസ്യങ്ങൾ ഉണ്ടാകുക. കഴിഞ്ഞ വർഷം മുതൽ ഇതിനെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ കമ്പനി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.
പരസ്യങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു “ആഡ്-ഫ്രീ” പ്ലാനും ആമസോൺ അവതരിപ്പിക്കുന്നുണ്ട്. ഇതിനായി പ്രതിമാസം 129 രൂപയോ വാർഷികമായി 699 രൂപയോ അധികം നൽകേണ്ടിവരും. നിലവിലുള്ള 1,499 രൂപയുടെ വാർഷിക പ്രൈം അംഗത്വത്തിന് പുറമെയായിരിക്കും ഈ തുക. ജൂൺ 17 മുതൽ ഈ പുതിയ പ്ലാനിലേക്ക് മാറാവുന്നതാണ്.