‘പാകിസ്താനെ തൊട്ടാൽ ഇന്ത്യയുടെ 7 സംസ്ഥാനങ്ങൾ കീഴടക്കും ‘ വിവാദ പരാമർശവുമായി ബംഗ്ലാദേശ്

ഇന്ത്യക്കെതിരെ ചൈന പാകിസ്ഥാൻ ബംഗ്ലാദേശ് ത്രയം കൂടി ചേർന്ന് ഒരു വമ്പൻ പദ്ധതി ഒരുങ്ങുന്നുവെന്ന ഞെട്ടിക്കുന്ന സൂചനയാണ് നമുക്കിപ്പോൾ ലഭിച്ചിരിക്കുന്നത്.അതിന്റെ ഭാഗമായി. ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണം കാര്യങ്ങൾ അടിവര ഇട്ട് കാണിക്കുകയാണ്. അതായത്, പഹല്‍ഗാമിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ബംഗ്ലാദേശ് വെറുതെയിരിക്കില്ലെന്ന് ബംഗ്ലാദേശ് റൈഫിള്‍സിന്റെ മുന്‍ തലവന്‍ കൂടിയായ മേജര്‍ ജനറല്‍ ഫസലുര്‍ റഹ്‌മാന്‍ പറഞ്ഞത് വന്‍ വിവാദമായിരിക്കുകയാണ്. ഇന്തോ- പാക്ക് യുദ്ധമുണ്ടായാല്‍, ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശ് ആക്രമിച്ച് കീഴടക്കും എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ അടുത്ത അനുയായിയാണ് ഇദ്ദേഹമെന്നത് പ്രസ്താവനയുടെ ഗൗരവും വര്‍ധിപ്പിക്കുന്നു. ഇന്ത്യയ്ക്കെതിരായി പാക്കിസ്ഥാനും ബംഗ്ലാദേശും ചൈനയും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഫസലുര്‍ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബംഗ്ലാദേശ് കൈവശപ്പെടുത്തണം. അതിനായി ചൈനയുമായി ഒരു സംയുക്ത സഹകരണ നീക്കത്തിന് ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയമായി എന്നും, നിലവില്‍ ബംഗ്ലാദേശിന്റെ നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയ ഫസലുര്‍ റഹ്‌മാന്‍ വ്യക്തമാക്കി.അതേസമയം ഇന്ത്യയ്ക്കെതിരെ സൈനിക നടപടി വേണമെന്ന റഹ്മാന്‍റെ വിവാദ പരാമര്‍ശത്തെ കുറിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ല. ഫസ്ലുർ റഹ്മാൻ നടത്തിയ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്ന് മാത്രമാണ് പ്രതികരണം. മാര്‍ച്ചില്‍ ചൈന സന്ദര്‍ശിച്ച വേളയില്‍ മുഹമ്മദ് യൂനുസ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ഏറെ വിവാദമായിരുന്നു. ‘ഇന്ത്യയുടെ കിഴക്കന്‍ ഭാഗമായ ഏഴ് സംസ്ഥാനങ്ങളെ ഏഴ് സഹോദരിമാര്‍ എന്ന് വിളിക്കുന്നു. അവ ഇന്ത്യയുടെ ഒരു കരയാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്. സമുദ്രത്തിലേക്ക് എത്താന്‍ അവര്‍ക്ക് ഒരു മാര്‍ഗവുമില്ല. മേഖലയിലെ ‘സമുദ്രത്തിന്റെ ഏക സംരക്ഷകന്‍” ബംഗ്ലാദേശാണ് ‘. ഇത് ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വിപുലീകരണമായ ഒരു വലിയ അവസരമാകും” എന്നായിരുന്നു മുഹമ്മദ് യൂനുസ് അന്ന് പ്രസ്താവന നടത്തിയിരുന്നത്. ഇതും വിവാദമായിരുന്നു.ഫസ്ലുര്‍ റഹ്‌മാന്റെ പ്രസ്താവനയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും വലിയ വിവാദം നടക്കുന്നുണ്ട്. പാക്കിസ്ഥാന്‍- ബംഗ്ലാദേശ്- ചൈന എന്നീ രാഷ്ട്രങ്ങള്‍ ചേരുന്നുള്ള ഒരു അച്ചുതണ്ടിനെ കുറിച്ച് ഇന്ത്യ നേരത്തെ സംശയം പ്രകടിപ്പിച്ചതാണ്. ഇതില്‍ ചൈന നേരത്തെ തന്നെ ഇന്ത്യക്ക് എതിരുമാണ്. പണവും ആയുധവും നല്‍കി, പാക്കിസ്ഥാനെ സഹായിക്കുകയാണ് കമ്യൂണിസ്റ്റ് ചീന ചെയ്യുന്നത്. മാത്രമല്ല, പാക്കിസ്ഥാനില്‍ ബില്‍ട്ട് റോഡ് പദ്ധതിയുടെയൊക്കെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ചൈനക്കുണ്ട്. ഗില്‍ജിത്ത്- ബള്‍ട്ടിസ്ഥാന്‍ മേഖലയൊക്കെ ചൈനയുടെ കോളനി പോലെയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബംഗ്ലാദേശിലെ സ്ഥിതി അങ്ങനെയായിരുന്നില്ല. പാക്കിസ്ഥാന്റെ അവഗണനയെ തുടര്‍ന്നുണ്ടായ രാഷ്ട്രമാണ് ബംഗ്ലാദേശ്. പാക്കിസ്ഥാന്‍ പട്ടാളം, പതിനായിരക്കണക്കിന് ബംഗ്ലാദേശികളെയാണ് കൊന്നൊടുക്കിയതും, ബലാത്സഗം ചെയ്തതും. അന്ന് കൂട്ടത്തോടെ നിലവിളിച്ചിരുന്ന ആ രാജ്യത്തെ, രക്ഷിച്ചത് ഇന്ത്യന്‍ മിലിട്ടറി ഓപ്പറേഷനനിലൂടെ ആയിരുന്നു. ഇപ്പോള്‍ മതത്തിന്റെ പേരില്‍ ബംഗ്ലാദേശും പാക്കിസ്ഥാനും ഒന്നാകുന്ന കാഴ്ചയും. അതായത്, 1971-ല്‍ ഇന്ത്യ രക്തം ചിന്തി പാക്കിസ്ഥാനില്‍ നിന്ന് മോചിപ്പിച്ചെടുത്ത രാഷ്ട്രം കൂടിയാണ് ബംഗ്ലാദേശ്. കഴിഞ്ഞ ഷേഖ്‌ ഹസീനയുടെ സര്‍ക്കാര്‍ പുറത്താവുന്നതുവരെ ബംഗ്ലാദേശ് ഭരണകൂടത്തിന് ഇന്ത്യയോട് അടുത്ത ബന്ധമായിരുന്നു. അഥവാ, ഷേഖ്‌ ഹസീനയുടെ അവാമി ലീഗ് സര്‍ക്കാര്‍ പുറത്തായതോടെ അവിടെ മതമൗലികവാദികള്‍ക്കാണ് മേല്‍ക്കെ ലഭിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെയൊക്കെ നേതൃത്വത്തില്‍ വലിയ ന്യൂനപക്ഷ വേട്ടയാണ് അവിടെ നടന്നത്. ബംഗ്ലാദേശിലെ നൂറുകണക്കിന് നിരപരാധികളായ ഹിന്ദുക്കളും, ക്രിസ്ത്യാനികളുമാണ് കൊല്ലപ്പെട്ടത്. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ബംഗ്ലാദേശ് തലവനെവരെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു. എന്നാല്‍ നൊബേല്‍ സമ്മാന ജേതാവ്, സാമ്പത്തിക വിചക്ഷണനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോഴും അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇസ്ലാമിസ്റ്റുകളുടെ കൈയിലെ കളിപ്പാവയായി യൂനുസും മാറുന്ന കാഴ്ചയാണ് കാണാനായത്. ഇപ്പോഴിതാ യൂനുസിന്റെ അടുത്ത അനുയായിയായ മുന്‍ പട്ടാള മേജര്‍ ഇന്ത്യക്കെതിരെ കൊലവിളിയും ഉയര്‍ത്തിയിരിക്കയാണ്. ഈ ഒരു അവസരത്തിൽ തന്റെ അയൽ രാജ്യങ്ങൾ മതത്തിന്റെ പേരിൽ സംഘടിച്ചു തനിക്ക് നേരെ തിരിയുമ്പോൾ തളരാൻ എന്തായാലും ഇന്ത്യക്ക് മനസ്സില്ല. ഡിപ്ലോമസിയിൽ ഇന്ന് ലോകത്ത് തന്നെ നമ്പർ വൺ ആയ ഇന്ത്യ ഒരു കാരണവശാലും ഒറ്റക്കുമല്ല. അതെല്ലാം കൂടാതെ ചൈനക്ക് ഈ രണ്ട് രാജ്യങ്ങളെ പോലെ നിലവിൽ മുന്നും പിന്നും നോക്കാതെ നേർക്കു നേർ നിന്ന് പോരാടാൻ പറ്റിയ സാഹചര്യവും അല്ല. താരിഫ് യുദ്ധത്തിൽ വലഞ്ഞിരിക്കുന്ന അവർക്ക് മുമ്പിൽ ഒരുപാട് പരിമിതികൾ ഉണ്ട്. ഒന്നും നോക്കാതെ യുദ്ധത്തിനിറങ്ങിയാൽ ഇത്ര കാലം കൊണ്ട് അവർ ഉയർത്തി എടുത്തത് എല്ലാം ഇടിഞ്ഞു വീഴും. എന്തായാലും തീർച്ചയായും ഇന്ത്യയുടെ തിരിച്ചടി അതിഭീകരം ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *