മാഹിയിൽബാർ കൈമാറ്റതർക്കം; ക്വട്ടേഷൻ സംഘം അഴിക്കുള്ളിൽ, ബാർ ഉടമ പുറത്ത്

മാഹിയിൽ എൻ.ആർ.കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ വൻ ഗൂഢാലോചന. ബാർ കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് നേതാവിനെ വധിക്കാൻ ബാർ ഉടമകൾ ചേർന്നാണ് ക്വട്ടേഷൻ നല്കിയത്. ഇത് വിവാദമായതോടെ പ്രതികളുടെ തലയിൽ സംഭവം കെട്ടിവെച്ച് ക്വട്ടേഷൻ നല്കിയ ബാർ ഉടമകൾതലയൂരുന്ന സ്ഥിതിയിലാണ്.ബാർ ഉടമയെ രക്ഷിക്കാൻഇതിൻ്റെ അണിയറ ചർച്ചകൾ പുതുച്ചേരിയിൽ നടന്നുവരികയാണ്.പുതുച്ചേരി സംസ്ഥാനം ബി.ജെ പി. പിന്തുണയോടെ ഭരിക്കുന്ന എൻ ആർ കോൺഗ്രസ് നേതാവ് വളവിൽ സുധാകരനെയാണ് വധിക്കാൻ ശ്രമിച്ചത്.ഇതിൽ പണം നല്കിയത് സുധാകരൻ്റെ സുഹൃത്ത് ആയ ബാർ ഉടമയാണ്. ക്വട്ടേഷൻ്റെ മുഴുവൻ തുക നല്കാത്തതിൽ പ്രതികൾ ഇടഞ്ഞിരിക്കുകയാണ്.കഴിഞ്ഞ ജൂലൈ ഏഴിന് ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ സുധാകരൻ ആശുപത്രിയിൽ ചികിത്സ തേടി.കേസിൽ മൂന്ന് പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തു. ഇതിൽ രണ്ട് പേർ റിമാൻ്റിലാണ്.ഒരാൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.പ്രതികളായ രണ്ട് പേരെ പിടികൂടാനുമുണ്ട്. അവരെ കൂടി പിടികൂടിയാൽ മാത്രമേ ഗൂഢാലോചന പുറത്ത് വരികയുള്ളൂ. അതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി മാഹി സി.ഐ അനിൽ കുമാറിൻ്റെ നേ തൃത്വത്തിൽ ആണ് അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *