രാജ്യത്തിന്റെ ആയുധ കരുതിന്റെ ഒരു ശതമാനം പുറത്തെടുത്തപ്പോഴേ തന്നെ മുടിഞ്ഞു കുത്തുപാള എടുത്തിരിക്കുകയാണ് പാകിസ്ഥാൻ.. ഇനി അവരെ കൊണ്ട് ഒരു തിരിച്ചടി കൂടി താങ്ങാൻ ഉള്ള കെൽപ് ഇല്ല.. കൂടാതെ ആഭ്യന്തര യുദ്ധം വേറെയും.. ഇങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ ആണ്.. ഇന്ത്യ പുതിയൊരു മിസൈൽ പരീക്ഷണം കൂടി നടത്തുന്നത്.. അതോടെ ഞെട്ടൽ വിട്ട് മാറാതെ വലയുകയാണ് പാകിസ്ഥാൻ.. കാരണം അത്രത്തോളം കരുത്തനാണ് ഈ പുതിയ മുഖം.. അഞ്ഞൂറിലേറെ പാക് ഡ്രോണുകളെയാണ് അതിർത്തി കടക്കും മുമ്പ് ഇന്ത്യ എണ്ണിയെണ്ണി തകർത്തത്. അതോടെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനം നമുക്കുണ്ടെന്ന് ലോകം കണ്ടു. ആകാശിനും എസ്- 400നും കൂട്ടായി ഇപ്പോഴിതാ ഭാർഗവാസ്ത്രയും വരുന്നു.
ആധുനിക യുദ്ധരംഗത്ത് ഡ്രോൺ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് ഇത്.. സിമ്പിൾ ആയി പറഞ്ഞാൽ.. ശത്രു ഡ്രോണുകളെ ഞൊടിയിടയിൽ തകർക്കാന്‍ ശേഷിയുള്ള ഭാർഗവാസ്ത്ര കൗണ്ടർ-ഡ്രോൺ സംവിധാനം ആണ് ഇന്ത്യ ഇപ്പോൾ വിജയകരമായി പരീക്ഷിച്ചത്.. ഒഡീഷയിലെ ഗോപാൽപൂർ സീവാർഡ് ഫയറിംഗ് റേഞ്ചിലായിരുന്നു സ്വദേശി നിർമ്മിതമായ ഭാർഗവാസ്ത്രയുടെ പരീക്ഷണം. ശത്രുക്കളുടെ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ ശേഷിയുള്ള ഈ അത്യാധുനിക സംവിധാനം കുറഞ്ഞ ചെലവിൽ കൂടുതൽ ഫലപ്രദമാണ്. സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് വികസിപ്പിച്ച കൗണ്ടർ-ഡ്രോൺ സംവിധാനത്തിന് ഒന്നിലധികം ഡ്രോണുകളുടെ കൂട്ടത്തോടെ മികച്ച രീതിയില്‍ നേരിടാന്‍ സാധിക്കും.മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ ഭാഗമായി, കുറഞ്ഞ ചെലവിൽ നിർമിച്ച ഈ സംവിധാനത്തില്‍ പ്രധാനമായും 6-10 കിലോമീറ്റർ ദൂരത്തുള്ള ഡ്രോണുകളെ കണ്ടെത്തി 2.5 കിലോമീറ്റർ അകലത്തിൽ നശിപ്പിക്കാനുള്ള ശേഷിയുള്ള റഡാറും ഇലക്ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ് (EO/IR) സെൻസറുകളുമാണ് ഉൾക്കൊള്ളുന്നത്. ആർമി എയർ ഡിഫൻസ് (AAD) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന പരീക്ഷണത്തിൽ, മൂന്ന് റോക്കറ്റ് വിക്ഷേപണങ്ങൾ ഒരു ഡബിൾ സാൽവോ മോഡ് ലക്ഷ്യ എന്നിവ കൃത്യമായി ഭേദിച്ചു. രണ്ട് ലെയറുകളോടു കൂടിയവയാണ് ഭാർഗവാസ്ത്ര. ആദ്യത്തെ, അൺഗൈഡഡ് മൈക്രോ റോക്കറ്റ്സിന് 20 മീറ്റർ വരെ ദൂരത്തിൽ നാശനഷ്ടം വരുത്താൻ കഴിയും. ഇത് ഡ്രോൺ കൂട്ടങ്ങളെ തകർക്കാൻ സഹായിക്കും. രണ്ടാമത്തെ, പ്രിസിഷൻ ഗൈഡഡ് മൈക്രോ മിസൈൽസിന് ഓരോ ഡ്രോണിനെയും കൃത്യമായി ലക്ഷ്യമിട്ട് തകർക്കാൻ കഴിയും. കൂടാതെ, ശത്രുക്കളുടെ ഡ്രോണുകളെ ആശയക്കുഴപ്പത്തിലാക്കാനോ പ്രവർത്തനരഹിതമാക്കാനോ ഉള്ള സംവിധാനവും ഇതിലുണ്ട്. ഇതുവഴി ഡ്രോണുകളെ നശിപ്പിക്കാതെ തന്നെ പ്രവർത്തനരഹിതമാക്കാൻ സാധിക്കും. ഇന്ത്യയിലെ ഏത് ഭൂപ്രദേശത്തും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഭാർഗവാസ്ത്ര രൂപകൽപന ചെയ്തിരിക്കുന്നത്. മരുഭൂമിയിലും സമതലങ്ങളിലും 5,000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലും ഒരുപോലെ പ്രവർത്തിപ്പിക്കാൻ സാധിക്കും.
കുറച്ചു കൂടി തെളിച്ചു പറഞ്ഞാൽ..,
64 മൈക്രോ മിസൈലുകൾ തുടരെ പായിക്കാൻ ഭാർഗവാസ്ത്രയ്ക്കാകും
20 മീറ്റർ ചുറ്റളവിൽ വരുന്ന ഡ്രോണുകളെ ആണ് ആദ്യം തകർക്കുക
അതും കടന്നെത്തിയാൽ നിർവീര്യമാക്കാൻ ഗൈഡഡ് മിസൈലുണ്ട്
ഇലക്ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ്, ആർ.സി.എസ് റഡാറുകളാണ് ശക്തികേന്ദ്രം
ശത്രു ഡ്രോണുകളെ 6 കിലോമീറ്റർ അകലെ നിന്ന് ഇവ കണ്ടെത്തും
അത്യാധുനിക കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ കൂടിയാണ് ഭാർഗവാസ്ത്ര
രാജ്യത്തെ ഡിഫൻസ് നെറ്റ്‌വർക്കിന് സന്ദേശം അയയ്ക്കാനുള്ള സംവിധാനവുമുണ്ട്
ഇനി ഭാർഗവസ്ത്രയുടെ പ്രവർത്തനം നോക്കുമ്പോൾ..
1. ഡ്രോണിനെ റഡാർ സിസ്റ്റം കണ്ടെത്തുന്നു 2. ഡ്രോണിന് നേരെ ഭാർഗവസ്ത്ര വിക്ഷേപിക്കുന്നു 3. ഡ്രോണിനെ നശിപ്പിക്കുന്നു
എന്തായാലും ഭാർഗവാസ്ത്ര ഇന്ത്യയുടെ വ്യോമ പ്രതിരോധത്തെ ശക്തിപ്പെടുത്തുകയും പ്രാദേശിക പ്രതിരോധ വ്യവസായത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്നു. പുതിയ സംവിധാനം പാകിസ്ഥാൻ, ചൈന എന്നിവയിൽ നിന്നുള്ള ഡ്രോൺ ഭീഷണികൾക്കെതിരെ തന്ത്രപരമായ മറുപടിയായി, ഇന്ത്യയുടെ പ്രതിരോധ ശേഷിയിൽ വലിയ മാറ്റം വരുത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.ആധുനിക യുദ്ധരംഗത്ത് റിമോട്ട് നിയന്ത്രിത ഡ്രോണുകൾ പ്രധാന ഭീഷണിയായി മാറിയിരിക്കുന്നു. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു, ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത്, പാകിസ്ഥാൻ സൈന്യം ഇന്ത്യൻ അതിർത്തി ജില്ലകളെയും നഗരങ്ങളെയും ലക്ഷ്യമാക്കി വ്യാപകമായ ഡ്രോണുകൾ പ്രയോഗിച്ചു. എന്നാൽ, ഇന്ത്യയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഈ ഡ്രോണുകളെ കൃത്യമായി തകർത്ത് അതിർത്തി ഗ്രാമങ്ങളെ കാത്തുസൂക്ഷിച്ച് രാജ്യത്തിന്റെ വ്യോമസുരക്ഷാ ശേഷി തെളിയിച്ചു.ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം തടയുകയാണ് ഭാർഗവാസ്ത്രയിലൂടെ സൈന്യത്തിൻ്റെ പ്രധാന ലക്ഷ്യം. ചെറിയ ഡ്രോണുകൾ കൂട്ടമായി ആക്രമിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഭാർഗവാസ്ത്രയ്ക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയും.കൂടാതെ ഈ പരീക്ഷണത്തിൽ സീവാർഡ് ഫയറിങ് റേഞ്ചിൽ നടന്ന പരീക്ഷണങ്ങൾ ഭാർഗവാസ്ത്രയുടെ കൃത്യത, ലക്ഷ്യസ്ഥാനം കണ്ടെത്താനുള്ള കഴിവ് എന്നിവ തെളിയിച്ചു. ഇന്ത്യയുടെ വ്യോമ അതിർത്തി സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഭാർഗവാസ്ത്ര പ്രതിരോധ രംഗത്ത് ഒരു നാഴികക്കല്ലാണ്.