ബിഹാറിൽ വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍.ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്നാണ് പ്രഖ്യാപനം.ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വമ്പൻ പ്രഖ്യാപനം .സര്‍ക്കാരിന്റെ തീരുമാനം ബിഹാറിലെ 1.67 കോടി കുടുംബങ്ങള്‍ക്ക് ഗുണകരമാകുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.മറ്റൊരു സുപ്രധാന തീരുമാനവും എടുത്തതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്..അടുത്ത മൂന്നുകൊല്ലത്തിനിടെ, വീട്ടുടമകളുടെ അനുവാദത്തോടെ കെട്ടിടങ്ങളുടെ മുകളിലോ അല്ലെങ്കില്‍ സമീപത്തെ പൊതുവിടങ്ങളിലോ സൗരോര്‍ജപാനലുകള്‍ സ്ഥാപിക്കാനായി തീരുമാനിച്ചതായാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
