ഭരണഘടന പഠിച്ചാൽ ഗവർണർക്ക് എല്ലാം മനസ്സിലാകും; ഭാരതാംബ ചിത്ര വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ഭാരതാംബ ചിത്ര വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൂർവാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവർണർ തീരുമാനിക്കണം, ദേശീയ ബിംബങ്ങളെ കുറിച്ചും പ്രതീകങ്ങളെ കുറിച്ചും ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ ഗവർണർ വായിക്കണം. ഭരണഘടന പഠിച്ചാൽ ഗവർണർക്ക് എല്ലാം മനസ്സിലാകുമെന്നു ബിനോയ് വിശ്വം പ്രതികരിച്ചു.ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്നും അതാണ് ഭാരത മാതാവ് എന്ന് പറയുന്നത് എത്രത്തോളം അനുചിതമാണെന്ന് ഗവർണർ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ
വോട്ടെല്ലാം പെട്ടിയിലായി കൂടാതെ പ്രതീക്ഷിച്ച പോളിംഗ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *