ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തോടെ മറ്റൊരു നേട്ടംകൂടി സ്വന്തമാക്കി ബിജെപി.1654 എംഎൽഎമാരാണ് വിവിധ സംസ്ഥാന നിയമസഭകളിലായി ബിജെപിക്കുള്ളത്. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗബലമാണിത്. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് ശേഷം ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള പാർട്ടി എന്ന ഖ്യാതിയും ഇതോടെ ബിജെപിക്ക് സ്വന്തമായി.അടിയന്തരാവസ്ഥയ്‌ക്ക് ശേഷം ഏറ്റവും കൂടുതൽ എംഎൽമാരുള്ള പാർട്ടി എന്ന ഖ്യാതി ഇതോടെ ബിജെപി നേടിയതായി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ബിജെപി നേതാവ് ബി.എൽ. സന്തോഷ് പറയുന്നു. ഉത്തർപ്രദേശിലാണ് ബിജെപിക്ക് ഏറ്റവും കൂടുതൽ എംഎൽഎമാരുമാരുള്ളത്, 258. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, എന്നിവിടങ്ങളിലും ബിജെപിക്ക് 100-ലധികം എംഎൽഎമാരുണ്ട്.
രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് ശേഷം ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള പാർട്ടിയായി ബിജെപി ;ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം
