സ്വകാര്യ ബസ്സുകളുട മത്സരയോട്ടം; കടിഞ്ഞാൺ ഇടാൻ ഹൈക്കോടതിയും; പുതിയ നിർദേശം

സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമാണെന്നറിയാമല്ലോ.ഈ പശ്ചാത്തലത്തിൽ ബസുകളുടെ സമയക്രമം മട്ടൻ കേരളം ഹൈക്കോടതി നിർദേശം.ബസുകളുടെ സമയങ്ങൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടിയും..നഗരപ്രദേശങ്ങളിൽ ബസുകൾ തമ്മിൽ അഞ്ച് മിനിറ്റിന്റെയും ഗ്രാമപ്രദേശങ്ങളിൽ പത്ത് മിനിറ്റിന്റെയും ഇടവേളയാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.സംസ്ഥാനത്ത് ഉടനീളം സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗതാഗത കമ്മീഷണർ തന്നെയാണ് ബസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്ന കാര്യം നിർദേശിച്ചത്. ഇക്കാര്യം ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു

ബസുകളുടെ സമയക്രമം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ആർടിഒ തലത്തിലായതിനാൽ തന്നെ ഈ നിർദേശം സംസ്ഥാനത്തെ എല്ലാ ആർടി ഓഫീസിലേക്കും നൽകിയിട്ടുണ്ട്.സ്വകാര്യ ബസുകളുടെ മത്സരയോട്ടങ്ങളും അവയുണ്ടാക്കുന്ന അപകടങ്ങളും നിത്യസംഭവമാകുകയും ഇവയെല്ലാ കോടതി മുന്നിൽ എത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സമയക്രമത്തിൽ വരുത്തുന്ന മാറ്റം എത്രയും വേഗത്തിൽ നടപ്പാക്കണമെന്നാണ് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *