കുതിച്ചുയർന്ന് കോവിഡ് കേസുകൾ: രാജ്യത്ത് ആക്ടീവ് കേസുകൾ 5000 കടന്നു

രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. നിലവിൽ രാജ്യത്ത് ആക്ടീവ് കേസുകളുടെ എണ്ണം 5000 കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ സംസ്ഥാനത്ത് 192 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.രണ്ടുപേരുടെ മരണം കൂടി സംഭവിച്ചു.കേരളത്തിൽ ആക്ടീവ് കോവിഡ് കേസുകൾ 1679 ആയി.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോർട്ട്. വ്യാപന ശേഷി കൂടുതലെങ്കിലും പകരുന്ന വകഭേദത്തിന് തീവ്രത കുറവെന്നാണ് വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *