സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതുമായി ബന്ധപ്പെട്ടുയർന്ന വരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. അദ്ദേഹത്തിന്റെ നിയമനം നിയമാനുസൃതമെന്ന് കെകെ രാഗേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂത്തുപറമ്പിലെ വെടിവെപ്പ് ഗൂഢാലോചനയിൽ അദ്ദേഹത്തിന് പങ്കില്ലെന്നും കെകെ രാഗേഷ് പറയുന്നു.സംസ്ഥാന സർക്കാരിന് പൂർണാധികാരം ഉപയോഗിച്ച് ഡിജിപി നിയമനം സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്മനാഭൻ കമ്മിഷൻ റിപ്പോർട്ട് പത്രസമ്മേളനത്തിൽ വായിച്ചാണ് രാഗേഷ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.റവാഡ ചന്ദ്രശേഖർ കൂത്തു പറമ്പിൽ എത്തിയത് ഉദ്യോഗസ്ഥനായാണ്.അദ്ദേഹത്തിന് നാടിനെക്കുറിച്ച് അറിയുമായിരുന്നില്ലെന്നും രാഗേഷ് പറഞ്ഞു.സംസ്ഥാന സർക്കാരിന് പൂർണാധികാരം ഉപയോഗിച്ച് ഡിജിപി നിയമനം സാധിക്കില്ലെന്നും രാഗേഷ് ചൂണ്ടിക്കാട്ടി.