രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു

ഇറാനിലെ ആണവ നീക്കങ്ങള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നടത്തിയ ആക്രണം ദിവസങ്ങളോളം തുടര്‍ന്നേക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നൈതന്യൂഹുവിന്റെ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു.

ഓയില്‍ വിതരണ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ മാത്രമേ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ വര്‍ധനവുണ്ടാവൂയെന്നും വിലയിരുത്തലുണ്ട്.

ഇന്ന് പുലര്‍ച്ചെയോടെയാണ് ടെഹ്റാനിലെ വിവിധയിടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയത്. പന്ത്രണ്ടിലേറെ സ്ഥലങ്ങളില്‍ ആക്രമണമുണ്ടായതായി ഇറാനും സ്ഥിരീകരിച്ചു.

ടെഹ്റാനിലെ വിവിധയിടങ്ങളില്‍ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇറാനെ ആക്രമിച്ചതിന് പിന്നാലെ വ്യോമപാത അടച്ച ഇസ്രയേല്‍ , രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ടെഹ്റാനും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *