കേരള ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ ബാലതാരങ്ങൾക്ക് അവാർഡ് പ്രഖ്യാപിക്കാത്തതിനെ പറ്റി ഒന്നും ഉരിയാടാത്ത സാംസ്കാരിക നായകർക്കെതിരെ ശ്രീജിത് പണിക്കർ.രായാവിന്റെ തൊലിക്കട്ടിയെ പ്രകീർത്തിക്കുന്ന പാട്ടിന് അവാർഡ് കൊടുക്കുമ്പോൾ കയ്യടിക്കുന്നവർ സ്താനാർത്തി ശ്രീക്കുട്ടനിലെ കുട്ടികളെ കണ്ടില്ലെന്ന് നടിച്ചത് എന്തായാലും ഭേഷായി എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
കുട്ടികളുടെ സിനിമ പോയിട്ട്, മികച്ച ബാലതാരങ്ങൾക്കുള്ള അവാർഡ് പോലും ഇത്തവണ ഇല്ലെന്ന് പ്രകാശ് രാജാവിന്റെ ജൂറി തീരുമാനിച്ചിട്ട് അതിപ്രഗത്ഭരായ സാംസ്കാരിക വില്ലന്മാരോ വില്ലത്തികളോ ഇതുവരെ കമാന്ന് മിണ്ടിയിട്ടുണ്ടോ എന്നു നോക്കൂ. അതാണ് അടിമത്തം. ഏസി റൂമിലെ എലിവാണങ്ങളെ കുറിച്ചു പറഞ്ഞ ആടുജീവിത മുതുറോക്കറ്റിനും മിണ്ടാട്ടമില്ല. രായാവിന്റെ തൊലിക്കട്ടിയെ പ്രകീർത്തിക്കുന്ന പാട്ടിന് അവാർഡ് കൊടുക്കുമ്പോൾ കയ്യടിക്കുന്നവർ സ്താനാർത്തി ശ്രീക്കുട്ടനിലെ കുട്ടികളെ കണ്ടില്ലെന്ന് നടിച്ചത് എന്തായാലും ഭേഷായി. ആ സിനിമയിൽ പറയുന്നതുപോലെ ക്ലാസ് മുറികൾ വരെ പരിഷ്കരിച്ചുകളയുമെന്ന പ്രഖ്യാപനം നടത്തിയ ഡെസ്ക് ഡാൻസർ അപ്പൂപ്പനൊക്കെ എവിടെ പോയോ ആവോ!
