ഡൽഹി: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇപ്പോൾ കണ്ടത് ട്രെയ്‌ലർ മാത്രമാണെന്നും സിനിമ ഇനിയാണ് വരാനിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഭുജ് വ്യോമ താവളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പെഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർക്കായി തിരച്ചിൽ തുടരുകയാണ്. 48 മണിക്കൂറിൽ ആറ് ഭീകരവാദികളെ വധിച്ചെന്ന് സൈന്യം അറിയിച്ചു. ആഗോളപിന്തുണ ഉറപ്പിക്കാൻ വിദേശത്തേക്ക് ഇന്ത്യ പ്രതിനിധി സംഘങ്ങളെ അയക്കും. ഒരു പ്രതിനിധി സംഘത്തെ ശശി തരൂരാണ് നയിക്കുക. വെടിനിർത്തൽ ഞായറാഴ് വരെ നീട്ടിയെന്ന പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.