ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; മിന്നൽ പണിമുടക്കിലേക്ക് നീങ്ങി ഡോക്ടർമാർ

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് മിന്നൽ പണിമുടക്കിലേക്ക് നീങ്ങി ഡോക്ടർമാർ. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ ഷട്ട് ഡൗൺ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ജീവൻ അപകടത്തിലായിട്ട് ജോലി ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ് ആരോഗ്യ പ്രവർത്തകർ.

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് ആക്രമിക്കപ്പെട്ടത്. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അദ്ദേഹത്തെ നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കിന്റെ സ്വഭാവം ഗുരുതരമാണ്.കൂടുതൽ വിവരങ്ങൾ അറിയുന്നതിന് സി.ടി. സ്കാൻ എടുത്താൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും എമർജൻസി സർവീസ് ഒഴികെയുള്ള സേവനങ്ങൾ നിർത്തിവെക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി സേവനങ്ങൾ അടക്കമുള്ള എല്ലാ സേവനങ്ങളും ഇപ്പോൾ മുതൽ നിർത്തി വെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജില്ലയിലെ ഗവൺമെന്റ് ആശുപത്രികൾ മുഴുവനും ഇതിൽ ഉൾപ്പെടും. ഡോക്ടർമാർ സമരത്തിലേക്ക് പോകുന്നു എന്നാണ് അവരുടെ സംഘടനകൾ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *