സഹപ്രവർത്തകർക്കെതിരെ ആരോപണവുമായി തിരുവനതപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ:ഹാരിസ് ചിറക്കൽ.
തന്നെ കുടുക്കാനും പിന്നിൽനിന്ന് കുത്താനും ചില സഹപ്രവർത്തകർ ശ്രമിച്ചെന്ന് ആണ് ആരോപണം. കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) വാട്സാപ് ഗ്രൂപ്പിലും പിന്നീട് മാധ്യമങ്ങളോടുമാണ് ഹാരിസ് ഈ കാര്യം പറഞ്ഞത്.സഹപ്രവർത്തകർക്കെതിരെ ആരോപണവുമായി തിരുവനതപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ:ഹാരിസ് ചിറക്കൽ.
തന്നെ കുടുക്കാനും പിന്നിൽനിന്ന് കുത്താനും ചില സഹപ്രവർത്തകർ ശ്രമിച്ചെന്ന് ആണ് ആരോപണം. കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) വാട്സാപ് ഗ്രൂപ്പിലും പിന്നീട് മാധ്യമങ്ങളോടുമാണ് ഹാരിസ് ഈ കാര്യം പറഞ്ഞത്.
അതേസമയം മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും തന്റെ കാര്യം വിശദീകരിക്കാൻ വാർത്താ സമ്മേളനം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാൽ കാണാതായ ഉപകരണം കണ്ടെത്തിയെന്നും ഒരു കുഴപ്പവുമില്ല എന്നുമാണ് തന്നോട് പറഞ്ഞത്. എന്നാൽ പിന്നീടാണ് ട്വിസ്റ്റ് നടന്നത്. തന്നോട് വിശദീകരണം ചോദിക്കാതെയാണ് അവർ വാർത്താ സമ്മേളനം വിളിച്ചത്. പരിചയമില്ലാത്ത ഉപകരണം തന്റെ മുറിയിൽ കണ്ടെങ്കിൽ അവർക്ക് തന്നോടു ചോദിക്കാമായിരുന്നു എന്നും ഹാരിസ് പറഞ്ഞു.
അതേസമയം താൻ മെഡിക്കൽ കോളജിൽ ഉണ്ടായിരുന്നു. വിളിച്ചിരുന്നെങ്കിൽ പോയി വിശദീകരണം കൊടുക്കുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തന്നോടു ചോദിച്ചില്ല.എന്നാൽ വകുപ്പ് മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരുടെയും സഹായം വേണമെന്ന് ഡോ.ഹാരിസ് പറഞ്ഞു.