ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ മാറ്റി

ലഖ്‌നൗ: ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ വലിയ തീപിടിത്തം. അപകടത്തെ തുടര്‍ന്ന് ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയില്‍ നിന്നും മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അപകട വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. ആശുപത്രിയുടെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പുക ഉയരുന്നത് കണ്ടതോടെ ആശുപത്രി ജീവനക്കാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഗുരുതരമായ അവസ്ഥയില്‍ കഴിയുന്ന രോഗികളെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.ഉടനടി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *