പാലക്കാട്: പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ട് അപകടം. രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ടിൻ്റെ അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു.ആറ് പേര്‍ക്ക് പരിക്കേറ്റു.വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോഴേക്കും ഓലപ്പടക്കത്തില്‍ നിന്ന് ചൈനീസ് പടക്കത്തിലേക്ക് തീ പടരുകയായിരുന്നു.കൂത്തുമാടം തീപിടിച്ച് പൊട്ടിത്തെറിച്ച് ഓട് തെറിച്ചാണ് പലര്‍ക്കും പരിക്കേറ്റത്. അപകടത്തില്‍ കൂത്തുമാടം തകര്‍ന്നു.
പാലക്കാട് ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ട് അപകടം;ആറ് പേര്‍ക്ക് പരിക്കേറ്റു
