രാജസ്ഥാനിൽ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിക്കായി ഊർജിത തിരച്ചിൽ നടത്തി പോലീസ്. വിനോദ സഞ്ചാര കേന്ദ്രമായ ഉദയ്പുരിൽ ആണ് ദാരുണ സംഭവം നടന്നത്.പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സിദ്ധാർത്ഥ് എന്നു പരിചയപ്പെടുത്തിയ ആൾ യുവതിയെ ഒരു അപാർട്‌മെന്റിൽ എത്തിക്കുന്നതും ബലാത്സംഗം ചെയ്യുന്നതും. പ്രതി നിലവിൽ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും പോലീസ് പറഞ്ഞു.
ജൂൺ 22-ന് ഡൽഹിയിൽനിന്ന് ഉദയ്പുരിലെത്തിയ യുവതി അംബാമാത പ്രദേശത്തെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. ടൈഗർ ഹില്ലിലുള്ള ഒരു കഫേയിൽ നടന്ന പാർട്ടിയിൽ യുവതി പങ്കെടുത്തു എന്നും അവിടെ വെച്ച് സിദ്ധാർത്ഥ് എന്നയാളെ പരിചയപ്പെട്ടെന്നും പോലീസ് പറഞ്ഞു.
‘അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രതി യുവതിയെ പുറത്തേക്ക് ക്ഷണിക്കുകയും പിന്നീട് സുഖേറിലുള്ള തന്റെ വാടക അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു.’ ഉദയ്പൂർ എസ്.പി യോഗേഷ് ഗോയൽ വ്യക്തമാക്കി