മുംബൈ: കൊങ്കൺ റെയിവേയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ സമ്മതം നൽകി. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തയച്ചു.
രണ്ട് വ്യവസ്ഥകളാണ് സംസ്ഥാനം ഇതിനായി മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാനത്തിൻ്റെ ഓഹരിവിഹിതമായ 396.54 കോടി തിരികെ നൽകുക, ലയനത്തിനുശേഷവും കൊങ്കൺ റെയിവേ എന്ന പേര് നിലനിർത്തുക എന്നീ വ്യവസ്ഥകളാണ് സംസ്ഥാനം മുന്നോട്ടുവെച്ചത്. ഈയാവശ്യങ്ങൾ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ ധരിപ്പിച്ചെന്നും പേരുമാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.