ഹാൽ സിനിമ; ആർഎസ്എസിനെ തരംതാഴ്ത്തി കാണിക്കാനാണ് ചിത്രം ശ്രമിക്കുന്നത്; ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി ആർ എസ് എസ്

ഷെയിൻ നിഗം നായകനായെത്തുന്ന ഹാൽ സിനിമ സെൻസർ വിഷയത്തിൽ വിധിവരാനിരിക്കേ കേസിൽ കക്ഷി ചേരാൻ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി രാഷ്‌ട്രീയ സ്വയംസേവക് സംഘ് (RSS). ആർഎസ്എസിനെ തരംതാഴ്ത്തി കാണിക്കാനാണ് ചിത്രം ശ്രമിക്കുന്നത്. ഇത് അനുവദിക്കരുതെന്നും ചിത്രം പുറത്തിറക്കരുതെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ആർഎസ്എസ് കാളീശ്വര പൗഢസഭ ചേരാനലൂരിലെ മുഖ്യ ശിക്ഷക്ക് അനിൽ എംപിയാണ് ഹൈക്കോടതിയിൽ അപക്ഷേ നൽകിയത്. നാളെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിൽ വിധി പറയുന്നത്.

നേരത്തെ കത്തോലിക്കാ കോൺഗ്രസ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമ തലശ്ശേരി രൂപതയെയും മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ആരോപണം. ഹർജിയിൽ കത്തോലിക്കാ കോൺഗ്രസിനെയും കക്ഷിചേർത്തിരുന്നു.ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണം, ക്രൈസ്തവ മതവികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റം വരുത്തണം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങൾ അവ്യക്തമാക്കണം, ധ്വജ പ്രണാമം, സംഘം കാവലുണ്ട് എന്നി വാക്കുകൾ ഒഴിവാക്കണമെന്ന നിർദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *