ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടികളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും ലഷ്‌കര്‍-ഇ-തൊയ്ബ& ജമാഅത്ത്-ഉദ്-ദവ തലവന്‍ ഹാഫിസ് സയീദിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയില്‍ മകന്‍. ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന തന്റെ പിതാവിനെ ഇന്ത്യന്‍ സൈന്യം ലക്ഷ്യം വച്ചേക്കുമെന്ന ഭയത്തിലാണ് തല്‍ഹ സയീദ്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഹാഫിസ് സയീദിന്റെ മകന്റെ ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അതില്‍ അദ്ദേഹം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതും പിതാവിന്റെ ജീവനില്‍ ആശങ്ക പ്രകടിപ്പിക്കുന്നതും കാണാം.
തല്‍ഹസയീദ് ഇന്ത്യയുടെ 57 മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ പട്ടികയില്‍ നിലവില്‍ 32-ാം സ്ഥാനത്തുള്ള ഭീകരന്‍ തന്റെ പിതാവ് ഹാഫിസ് ആണെന്ന് വെളിപ്പെടുത്തുന്നു. 66 പേരുടെ മരണത്തിനിടയാക്കിയ 2008 ലെ മുംബൈ ആക്രമണം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഹാഫിസ് സയീദ് ഇന്ത്യയുടെ കണ്ണിലെ കരടാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഒരു കേന്ദ്ര വ്യക്തിയാണ് ഹാഫിസ് സയീദ്.
പാകിസ്ഥാന്‍ സര്‍ക്കാര്‍ ഹാഫിസ് സയീദിന്റെ സുരക്ഷയ്ക്കായി സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ മുന്‍ കമാന്‍ഡോകളെ നിയോഗിച്ചിട്ടുണ്ട്, കൂടാതെ ലാഹോറിലെ മൊഹല്ല ജോഹറിലുള്ളത് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ വസതികളില്‍ കൂടുതല്‍ ആളുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ പാകിസ്ഥാന്‍ പൗരന്മാരുടെ വീടുകള്‍ക്ക് പുറമേ ഒരു പള്ളിയും മദ്രസയും ഉള്ള ഒരു ജനസാന്ദ്രതയുള്ള പ്രദേശത്താണ് സയീദിനെ മനഃപൂര്‍വ്വം പാര്‍പ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗികമായി, നിരവധി ഭീകരവാദ ധനസഹായ കേസുകളില്‍ സയീദ് 46 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്.
മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ പെട്ട 77 കാരനായ ഹാഫിസ് സയീദിനെ അമേരിക്കയും ഇന്ത്യയും ഒരുപോലെ തിരയുകയാണ്