സ്വതന്ത്രവ്യാപാര കരാർ പ്രഖ്യാപിച്ച് ഭാരതവും ന്യൂസിലൻഡും; പ്രധാനമന്ത്രിയുമായി സംസാരിച്ച് ക്രിസ്റ്റഫ‌‌‌ർ ലക്സൻ

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചു. ന്യുസിലൻഡ് പ്രസിഡന്റ് ക്രിസ്റ്റഫ‌‌‌ർ ലക്സനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപിച്ചത്. അ‍ഞ്ച് റൗണ്ട് ചർച്ചകൾക്ക് ശേഷമായിരുന്നു തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം വർദ്ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും സ്വതന്ത്ര വ്യാപാര കരാർ സഹായിക്കും.ഈ വർഷം മാർച്ചിലാണ് കറാറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചത്. വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലും ന്യൂസിലൻഡിലെ വ്യാപാര നിക്ഷേപ മന്ത്രി ടോഡ് മക്ലേയും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഔദ്യോഗിക തുടക്കം.

Leave a Reply

Your email address will not be published. Required fields are marked *