ആകാശത്തും സുരക്ഷ കവചം ഒരുക്കി ഇന്ത്യ! ഇനി പാകിസ്ഥാൻ കുറെ വിയർക്കും

ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താനെ മലത്തി അടിച്ച ഇന്ത്യൻ കരുത്തിൽ അന്തം വിട്ട് നിൽക്കുകയാണ് ലോകം.. അവിടെ ടെക്നോളജിയിലൂടെ ഇന്ത്യ തീർത്ത പ്രതിരോധ ശക്തി ആയിരുന്നു ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്, എന്നാൽ അതിന് തൊട്ട് പിന്നാലെ വീണ്ടും നമ്മുടെ ഭാരതം തീർക്കുന്ന അത്ഭുതത്തിൽ കണ്ണ് മിഴിക്കുകയാണ് ലോകം….. എതിരാളിയെ നമ്മുടെ മണ്ണിൽ ഇനി ഒന്ന് കാലു കുത്താൻ പോലും അനുവദിക്കാത്ത തരത്തിൽ ഇസ്രോയുടെ ബുദ്ധിയിൽ തെളിഞ്ഞ വജ്രായുധം, ഇസ്രോ തീർക്കുന്ന ലക്ഷ്മണ രേഖ കടന്ന് അവരുടെ നോട്ടം പോലും ഇനി ഇങ്ങോട്ടേക്ക് ഉണ്ടാവില്ല.. എങ്കിൽ നമുക്ക് പരിശോധിക്കാം എന്താണ്.. Risat 1 b

കാശ്മീരിന് കാവലായി ഇനി സൈന്യം മാത്രമല്ല ഉള്ളത്.., കാശ്മീരിനെ ആകാശത്തു നിന്നും കാക്കുവാനായി.. രാജ്യത്തിൻറെ ഉപഗ്രഹവും റെഡിയാണ്. ശ്രീഹരിക്കോട്ടെയിലെ സതീഷ് ധവാൻ നിലയത്തിൽ, പി.എസ്.എൽ.വി സി- 61റോക്കറ്റിൽ നിന്ന് RISAT-1B എന്ന റഡാർ ഇമേജിങ് ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനു ഒരുങ്ങുകയാണ് ഇന്ത്യ. പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് പിന്നാലെയുള്ള റിസാറ്റ്-1ബിയുടെ വിക്ഷേപണം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കാരണം പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത് വഴി പാകിസ്ഥാനുമായും ചൈനയുമായും ഇന്ത്യ അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ നിരീക്ഷിക്കാനും, ശത്രുക്കളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യാനും, നുഴഞ്ഞുകയറ്റം കണ്ടെത്താനും, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഇത് പ്രതിരോധ സേനയ്ക്ക് കൂടുതൽ കരുത്താകും.

ദൗത്യത്തെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ISRO ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് ഉപഗ്രഹത്തിന് ഏകദേശം 1,710 കിലോഗ്രാം ഭാരമുണ്ടാകുമെന്നും ഏകദേശം 529 കിലോമീറ്റർ ഉയരത്തിലുള്ള ഒരു സൂര്യ-സമന്വയ ഭ്രമണപഥത്തിൽ സ്ഥാപിക്കുമെന്നും ആണ്. വിക്ഷേപണത്തിനുശേഷം ഉപഗ്രഹം പൂർണ്ണമായും പ്രവർത്തനക്ഷമമാകാൻ ഏകദേശം മൂന്ന് മാസമെടുക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.എസ്എആർ സാങ്കേതികവിദ്യ സായുധ സേനയെ രഹസ്യാന്വേഷണം, നിരീക്ഷണം, രഹസ്യാന്വേഷണ ശേഖരണം എന്നിവയിൽ സഹായിക്കുന്നു. ഇന്ത്യയ്ക്ക് സവിശേഷമായ ഭൂപ്രകൃതി സവിശേഷത ഉള്ളതിനാൽ, ഇന്ത്യയിൽ ഇത്തരം സാങ്കേതികവിദ്യകൾ വളരെയധികം ഉപയോഗപ്രദമാണ്. അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ, സമുദ്രങ്ങൾ, ജലപാതകൾ, മരുഭൂമികൾ, മഞ്ഞുമൂടിയ കൊടുമുടികൾ, വനങ്ങൾ എന്നിവയിലൂടെ വ്യക്തമായ ചിത്രങ്ങൾ ലഭിക്കാൻ എസ്എആർ സഹായിക്കുന്നു.

ശത്രുക്കളുടെ അസാധാരണവും ദുരൂഹവുമായ നീക്കങ്ങൾ, നുഴഞ്ഞുകയറ്റം, അതിർത്തി പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ഉപഗ്രഹം സദാസമയവും നിരീക്ഷിക്കും. മഞ്ഞു മൂടിയ സമയങ്ങളിലും രാത്രികാലങ്ങളിലുമെല്ലാം ഹൈ റെസലൂഷനിൽ ചിത്രങ്ങൾ ഒപ്പിയെടുക്കാൻ കഴിയുന്ന സിന്തറ്റിക് അപ്പേർച്ചർ റഡാറും അഞ്ച് വ്യത്യസ്ത മോഡുകളിൽ ചിത്രങ്ങൾ പകർത്താനാകുന്ന ഇമേജിംഗ് ഉപകരണങ്ങളുണ്ട് ഇതിൽ. ഒരു മീറ്റർ നീളമുള്ള വസ്തുക്കളുടെ വരെ അൾട്ടാ ഹൈ റെസലൂഷൻ ചിത്രങ്ങൾ പകർത്താനും ഏത് സമയത്തും ഭൂമിയിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. രാത്രിയോ, പ്രതികൂല കാലാവസ്ഥയിലോ പ്രകോപനമുണ്ടാവുകയാണെങ്കിൽ അത് തിരിച്ചറിയാനും, ഉടനടി നടപടിയെടുക്കാനും ഇതുവഴി ഇന്ത്യൻ സേനയ്‌ക്ക് കഴിയും.RISAT-1B ഉപഗ്രഹത്തിന് സൈനിക, സിവിലിയൻ ആപ്ലിക്കേഷനുകൾക്കായി 24 മണിക്കൂറും ഇമേജിങ് നൽകാനാവും. കൃഷി, വനം, മണ്ണിൻറെ ഈർപ്പം, ഭൂമിശാസ്ത്രം തുടങ്ങിയവ നിരീക്ഷിക്കാനും,വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ട്രാക്ക് ചെയ്യാനും കഴിയും. എന്തിനേറെ പറയുന്നു, സൈനിക ഉപകരണങ്ങളുടെ നീക്കം മൂലം മണ്ണിലുണ്ടാകുന്ന മാറ്റങ്ങൾ, പുതിയ ക്യാമ്പുകൾ, വാഹനങ്ങളുടെ ചലനം തുടങ്ങിയ ചെറിയ മാറ്റങ്ങൾ പോലും കണ്ടെത്താനും ഉയർന്ന റെസല്യൂഷനുള്ള റഡാർ ചിത്രങ്ങൾ നൽകാനും ഉപഗ്രഹത്തിന് കഴിയും. അതിനാൽ തന്നെ ഇത് ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കും. ബാലകോട്ട് ആക്രമണങ്ങൾ പോലുള്ള സൈന്യത്തിൻറെ ഇടപെടലിലും ഉപഗ്രഹ ചിത്രങ്ങൾ സഹായകമായിട്ടുണ്ട്. ഇതിന് ഉപയോഗിച്ചിരുന്ന നിലവിലുള്ള RISAT ഉപഗ്രഹങ്ങളുടെ പുതിയ പതിപ്പാണ് വിക്ഷേപിക്കാനിരിക്കുന്ന RISAT-1B.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 52 പുതിയ ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. 2025 ലെ ഗ്ലോബൽ സ്‌പേസ് എക്‌സ്‌പ്ലോറേഷൻ കോൺഫറൻസിൽ സംസാരിക്കവെ, ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACe) ചെയർമാൻ പവൻ കുമാർ ഗോയങ്കയാണ് ഈ വിവരം അറിയിച്ചത്. രാജ്യത്തിന് ഇതിനോടകം വളരെ ശക്തമായ കഴിവുകളുണ്ട്. അവയ്ക്ക് നിരന്തരമായ മെച്ചപ്പെടുത്തൽ ആവശ്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും അതിർത്തികളിൽ പട്രോളിംഗ് നടത്തുന്നതിനും സൈനിക പ്രവർത്തനങ്ങളിൽ തത്സമയ ഏകോപനം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ പ്രതിരോധ സേനകൾക്ക് ഈ ഉപഗ്രഹങ്ങൾ ഒരു മുതൽക്കൂട്ടായിരിക്കും എന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *