ഇന്ത്യ-പാക് സംഘർഷം; ഐപിഎൽ വിടാനൊരുങ്ങി വിദേശ താരങ്ങൾ

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ ഐപിഎൽ കളിക്കുന്ന വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചില താരങ്ങൾ ഈ ആവശ്യവുമായി ഫ്രാഞ്ചസികളെ ബന്ധപ്പെട്ടെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ വിഷയത്തിൽ അല്‍പം കൂടി കാത്തിരിക്കണമെന്നാണ് ബിസിസിഐ അറിയിച്ചിട്ടുള്ളത്. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

സുരക്ഷാ കാരണങ്ങളാല്‍ ടൂര്‍ണമെന്റ് താൽകാലികമായി നിര്‍ത്തിവെക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. പഞ്ചാബ്-ഡല്‍ഹി മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐ അടിയന്തരയോഗം ചേർന്നിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇതുവരെ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയിലാണ് ഉപേക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *