രണ്ട് ദിവസത്തിനുള്ളിൽ അതിർത്തിയിൽ ഇന്ത്യയുടെ തീപ്പൊരി നീക്കങ്ങൾ ഉണ്ടാകുമെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് നമുക്ക് ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്നത്. മിക്കവാറും ഈ നീക്കത്തിൽ pok യും നമ്മുടെ കയ്യിൽ ഇരിക്കാൻ ഉള്ള സാധ്യതകൾ തെളിയുകയാണ്. ഇങ്ങോട്ട് കേറി ചൊറിഞ്ഞു കൊണ്ട് പാകിസ്ഥാൻ അവരുടെ തന്നെ കുഴി തോണ്ടി സകലതും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് എത്തി നിൽക്കുന്നത്. എന്നിട്ടും ആണവായുധം ഇറക്കും എന്ന വിലയില്ലാത്ത തള്ളാലുകൾ തള്ളി സ്വയം കോമാളി കൂടി ആകുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നമുക്ക് മനസിലാക്കാം.പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലുള്ള അസാധാരണ നീക്കങ്ങളാണ് ദൽഹിയിൽ നടക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഏകദേശം ഒരു ഡസൻ ലോകനേതാക്കളുമായി മോദി ഫോണിൽ ബന്ധപ്പെട്ടുകഴിഞ്ഞു. ഇന്ത്യയിലെ വിവിധ വകുപ്പിലെ നയതന്ത്ര ഉദ്യോഗസ്ഥർ വിദേശ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുമായി വിശദമായ ചർച്ചകൾ നടത്തുകയാണ്. ഇതെല്ലാം അസാധാരണമായ നടപടികളാണ്. പാകിസ്ഥാനെതിരെ സൈനിക നടപടി നടത്താനുള്ള ന്യായീകരണമാണ് ഇന്ത്യ വിദേശനേതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് അറിയുന്നു.യുദ്ധത്തിലേക്ക് ചുവടുവെയ്ക്കുന്ന ഇന്ത്യയെ തടഞ്ഞ് സമ്മർദ്ദത്തിൽ അയവ് വരുത്താൻ ഇക്കുറി പാകിസ്ഥാന്റെ ഭാഗത്ത് നിന്നാണ് ശ്രമങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ നേതാക്കൾ ശ്രമിക്കുന്നതിന്റെ സൂചനയായാണ് പഹൽ ഗാം ആക്രമണത്തെക്കുറിച്ച് റഷ്യയും ചൈനയും ഉൾപ്പെട്ട സമിതി തുറന്ന അന്വേഷണം നടത്തട്ടെ എന്ന പാക് പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് മുന്നോട്ട് വെച്ച നിർദേശം. എന്നാൽ ഇന്ത്യ ഈ നിർദേശത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്.ഇതിനിടെ അതിർത്തി നിയന്ത്രണ രേഖയിൽ ഇന്ത്യാ പാക് സൈനികർ അന്യോന്യം വെടിവെയ്പ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ആരാണ് ആദ്യം വെടിവെച്ചത് എന്നത് സംബന്ധിച്ച് തർക്കം തുടരുകയാണ്. കഴിഞ്ഞ മൂന്ന് രാത്രികളിലായി അതിർത്തിയിൽ വെടിവെയ്പ് നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.ഏകദേശം അഞ്ച് ലക്ഷം പട്ടാളക്കാരെയാണ് 1987 ജനവരിയിൽ ഇന്ത്യ അതിർത്തിയിൽ വിന്യസിപ്പിച്ചത്. പാകിസ്ഥാൻ അതിർത്തിയിൽ നിന്നും വെറും 180 കിലോമീറ്റർ മാത്രം അകലെയായിരുന്നു ഈ വൻസൈനിക വിന്യാസം. അന്ന് പാകിസ്ഥാൻ വിറച്ചുപോയി. അന്ന് പാകിസ്ഥാന്റെ മുഖ്യ ആണവ ശാസ്ത്രജ്ഞനായ അബ്ദുൾ ഖാദിർ ഖാൻ ഇന്ത്യൻ പത്രപ്രവർത്തകനായ കുൽദീപ് നയാറോട് പറഞ്ഞത് ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്നാണ്.വാസ്തവത്തിൽ അന്ന് യുദ്ധം ചെയ്യാനല്ല ഇന്ത്യ സൈനികരെ വിന്യസിപ്പിച്ചത്. ഓപ്പറേഷൻ ബ്രാസ്സ്റ്റാക്സ് എന്ന പേരിൽ ഇന്ത്യയുടെ സൈനിക വിന്യാസക്ഷമത പ്രായോഗികമായി പരിശോധിക്കാനാണ്. ഇപ്പോഴിതാ 38 വർഷത്തിന് ശേഷം ഇതിന് സമാനമായ സാഹചര്യത്തിന് ഇന്ത്യാ പാക് അതിർത്തി സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യ കൂടുതലായി സൈനികരെ അതിർത്തിയിൽ വിന്യസിക്കുകയാണ്.ഇന്ത്യാ-പാക് അതിർത്തിയിലെ പട്ടാളബങ്കറുകൾ വൃത്തിയാക്കിയിട്ടുണ്ട്. സൈനികരെ കൂടുതൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. തിരിച്ചടി നൽകാൻ രാജ്യം തയ്യാറെടുക്കുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്.പാകിസ്ഥാനിൽ ഇത് വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണം നടന്ന ഉടനെ ഇന്ത്യ ആദ്യം ചെയ്തത് സിന്ധുനദീജല കരാർ റദ്ദാക്കലാണ്. ഇത് പാകിസ്ഥാനിൽ വരൾച്ച ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. പകരം പാകിസ്ഥാൻ സിംല കരാർ റദ്ദാക്കിയെങ്കിലും ഇതിൽ ഇന്ത്യയ്ക്ക് കാര്യമായ ആഘാതം ഏൽപിക്കാൻ പാകിസ്ഥാനാവില്ല.പാകിസ്ഥാനി പൗരന്മാരോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ട നടപടിയും നയതന്ത്ര ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പാകിസ്ഥാനിൽ നിന്നും പിൻവലിച്ച ഇന്ത്യയുടെ നടപടിയും അസാധാരണമാണ്. ഞായറാഴ്ച നടന്ന മറ്റൊരു പ്രധാന നീക്കം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങ് പ്രധാനമന്ത്രി മോദിയുമായി നിർണ്ണായക യോഗം നടത്തി എന്നതാണ്. ഇതിന് മുന്നോടിയായി സംയുക്ത സൈനിക മേധാവിയും രാജ് നാഥ് സിങ്ങും തമ്മിൽ സുദീർഘമായ കൂടിക്കാഴ്ച നടന്നിരുന്നു. നാവികസേനയുടെ വൻ വിന്യാസവും ഉണ്ടായിട്ടുണ്ട്. മിസൈലുകൾ ഉപയോഗിച്ച് നാവികസേനാപടക്കപ്പലുകൾ അഭ്യാസം നടത്തിയതായി പറയുന്നു. അതുപോലെ റഫാൽ യുദ്ധവിമാനം ഉൾപ്പെടെ ഒരു ഡ്രിൽ എന്ന നിലയിൽ പരീക്ഷിക്കുന്നുമുണ്ട്.ഞായറാഴ്ച നടത്തിയ മൻകി ബാത്തിൽ പാകിസ്ഥാൻ പഹൽ ഗാം ആക്രമണത്തിലൂടെ ഇന്ത്യയുടെ ഹൃദയം തകർത്തു എന്നാണ്. പഹൽ ഗാം അക്രമികൾക്ക് ഏറ്റവും കടുത്ത തിരിച്ചടി നൽകുമെന്നും മോദി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് അസാധാരണമായ നടപടിയിലേക്കാണ്.അത് യുദ്ധം തന്നെയാണെന്നും സൈനികകാര്യങ്ങൾ വിശകലനം ചെയ്യുന്ന വിദഗ്‌ധർ സൂചിപ്പിക്കുന്നു. കശ്മീരിൽ ഇന്ത്യയ്ക്കെതിരെ യുദ്ധം പതിവാക്കിയ നിരവധി ലഷ്കർ ഇ ത്വയിബ നേതാക്കളുടെ വീടുകൾ കഴിഞ്ഞ ദിവസം സൈന്യം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തിട്ടുണ്ട്. ഇനി ഇന്ത്യയെ ആക്രമിച്ചാൽ സഹിഷ്ണുതയില്ല എന്ന സൂചന നല്കാൻ വേണ്ടിയാണ് ഇത്തരം നീക്കം.
ഇന്ത്യയുടെ വമ്പൻ പദ്ധതി, POK പിടിക്കും എന്ന് ഉറപ്പായി
