കുവൈറ്റിൽ ഇനി ചൂടും കാറ്റും

കുവൈത്ത് സിറ്റി: രാജ്യത്ത് ശനി, ഞായർ ദിവസങ്ങളിൽ കാറ്റ് സജീവമാകുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും.

ഇന്ന് മുതൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥവകുപ്പ് വ്യക്തമാക്കി. പകലിലെ ഉയർന്ന താപനില രാത്രിയും തുടരും. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ദൃശ്യപരത കുറക്കും. രാജ്യം നിലവിൽ തീവ്രതകുറഞ്ഞ ഉപരിതല ന്യൂനമർദ സ്വാധീനത്തിലാണെന്നും ഇത് ക്രമേണ നീണ്ടുനിൽക്കുന്ന ഉയർന്ന മർദ സംവിധാനത്തിലേക്ക് വഴിമാറുമെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ അലി പറഞ്ഞു. ഈ മാറ്റം ചൂടുള്ളതും വര ണ്ടതുമായ വായു പിണ്ഡം സൃഷ്ടിക്കും. ഇത് മിതമായതോ വേഗതയുള്ളതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിന് കാരണമാകും. കാറ്റ് ചിലപ്പോൾ തീവ്രമായേക്കാം ശനി, ഞായർ ദിവസങ്ങളിൽ കാറ്റ് സജീവമാകും.

Leave a Reply

Your email address will not be published. Required fields are marked *